പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ

പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ
Published on

സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം പാന്‍ കാര്‍ഡ് വളരെ പ്രധാനമാണ്. ഒരു വ്യക്തിക്ക് ഒരു പാന്‍ നമ്പര്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിയൂ. പാന്‍ കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയ പാന്‍ കാര്‍ഡിന് വേണ്ടി ശ്രമിക്കേണ്ടതില്ല, ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. നിലിവിലെ പെര്‍മെനന്റ് അക്കൗണ്ട് നമ്പറില്‍ മാറ്റം ഉണ്ടാകില്ല എന്നതിനാല്‍ വേണ്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ പുതിയ പാന്‍കാര്‍ഡ് ലഭിക്കും.

  1. https://tin.tin.nsdl.com/pan/ എന്ന വെബ്സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്. (https://tin.tin.nsdl.com/pan/correctiondsc.html)
  2. ലിങ്കിലെ പേജിന്റെ താഴെ കാണുന്ന Apply for Changes Or Correction in PAN Data എന്നതിലെ individual എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  3. സെലക്ടില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന പുതിയ വെബ് പേജില്‍ 'Request For New PAN Card Or/ And Changes Or Correction in PAN Data' എന്ന ഫോം ലഭ്യമാകും.
  4. പൂര്‍ണ നാമം, മാതാപിതാക്കളുടെ പേര്, മേല്‍വിലാസം, ജനന തീയതി, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
  5. പണമടച്ചതിന് ശേഷം അപേക്ഷാ ഫോം സമര്‍പ്പിക്കുക. അപേക്ഷാ ഫോമിന് ഒപ്പം മുമ്പുണ്ടായിരുന്ന കാര്‍ഡിന്റെ തെളിവുകളും ആവശ്യമായ മറ്റ് രേഖകളും സമര്‍പ്പിക്കണം.
  6. അപേക്ഷാഫോം നല്‍കി കഴിയുമ്പോള്‍ 15 - അക്ക നമ്പറോടു കൂടിയ ഒരു അക്നോളജ്മെന്റ് സ്ലിപ് ലഭിക്കും. പാന്‍ അപേക്ഷാഫോമിന്റെ സ്ഥിതി അറിയാന്‍ ഈ നമ്പര്‍ ഉപയോഗിക്കാം.
  7. ഈ അക്നോളജ്മെന്റ് സ്ലിപ് പ്രിന്റ് ചെയ്ത് എടുക്കുക. ഇതില്‍ ഒപ്പ് ഇട്ട് ഫോട്ടോഗ്രാഫ് ഒട്ടിച്ച് എന്‍എസ്ഡിഎല്‍ ഓഫീസിലേക്ക് അയക്കുക. നിലവിലെ പാന്‍കാര്‍ഡിന്റെ കോപ്പി, മേല്‍വിലാസം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകളും ഇതോടൊപ്പം അയക്കണം. ഓണ്‍ലൈന്‍ വഴി പണം അടച്ചിട്ടില്ല എങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റും (96 രൂപയുടെ ചെക്ക് അഥവാ ഡി.ഡി.)ഇതിനൊപ്പം അയയ്ക്കുക. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴി ഓണ്‍ലൈന്‍ ആയി പണം അടയ്ക്കാം.
  8. അപേക്ഷകന്‍ ഇന്ത്യയ്ക്ക് പുറത്താണ് താമസമെങ്കില്‍ 962 രൂപ ഫീസ് ആയി നല്‍കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് 'ആപ്ലിക്കേഷന്‍ ഫോര്‍ പാന്‍' എന്ന് നിര്‍ബന്ധമായും നല്‍കിയിരിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com