വ്യാപാരികള്‍ക്കായുള്ള 3000 രൂപ പ്രതിമാസ പെന്‍ഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

വ്യാപാരികള്‍ക്കും സ്വയം തൊഴിലാളികള്‍ക്കുമായുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി മാന്‍ധന്‍ യോജന ആരംഭിച്ചു. ചെറുകിട വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാര്‍ദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും പ്രധാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതില്‍ അംഗങ്ങളായ 60 വയസ്സ് തികഞ്ഞ വ്യാപാരികള്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. വരിക്കാരനും സര്‍ക്കാരും ഒരുപോലെ നിക്ഷേപം നടത്തുന്ന പദ്ധതിയാണിത്. വരിക്കാരന്‍ മരിച്ചാല്‍, പങ്കാളിയ്ക്ക് 50 ശതമാനം പെന്‍ഷന് അര്‍ഹതയുണ്ട്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട വ്യാപാരികള്‍, 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള ചില്ലറ വ്യാപാരികള്‍, വാര്‍ഷിക വിറ്റുവരവ് 1.5 കോടിയില്‍ കൂടാത്തവര്‍ എന്നിവര്‍ക്കെല്ലാം പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നതാണ്. പദ്ധതിയുടെ ഗുണഭോക്താവാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) അല്ലെങ്കില്‍ ഇപിഎഫ്ഒ അല്ലെങ്കില്‍ ഇഎസ്ഐസിയില്‍ അംഗമാകരുത്.

കൂടാതെ അപേക്ഷന്‍ ആദായ നികുതി നല്‍കുന്നയാളോ പ്രധാന്‍ മന്ത്രി ശ്രീ യോഗി മാന്‍ധന്‍ യോജന, പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന എന്നിവയില്‍ അംഗങ്ങളോ ആകാന്‍ പാടില്ല.

അപേക്ഷിക്കേണ്ടവര്‍ ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതു സേവന കേന്ദ്രം (സിഎസ്സി) സന്ദര്‍ശിക്കുക. www.maandhan.in/vyapari എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഒരാള്‍ക്ക് സ്വയം എന്റോള്‍ ചെയ്യാം.

സ്‌കീമിലേക്ക് നിങ്ങളുടെ സംഭാവന പ്രായത്തെ അടിസ്ഥാനമാക്കി കണക്കാക്കുക സിഎസ്സിയില്‍ നിങ്ങളുടെ ആദ്യ സംഭാവന പൂര്‍ണമായി അടയ്ക്കുക ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് ഫോമിനൊപ്പം നാമനിര്‍ദ്ദേശ ഫോമും ഒപ്പിടുക. തുടര്‍ന്ന് ഒരു യുണീക്് വ്യാപാരി പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ (VPAN) ലഭിക്കുകയും അതുവഴി ഒരു പെന്‍ഷന്‍ കാര്‍ഡ് ലഭിക്കുകയും ചെയ്യും.

Related Articles
Next Story
Videos
Share it