ധനികനാകാന്‍ ഈ നാല് എക്കൗണ്ടുകള്‍; ബിസിനസുകാര്‍ക്കിതാ ഒരു മാര്‍ഗരേഖ
പണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള എളുവഴി സമ്പാദ്യവും നിക്ഷേപവും വ്യക്തമായി ആസൂത്രണം ചെയ്യുകയും പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ്. പണത്തിന്റെ ദുര്‍വ്യയം ഇല്ലാതാക്കാനുള്ള വഴികള്‍ താനെ തെളിഞ്ഞുവരും. നികുതി ബാധ്യതകള്‍ക്കുശേഷമുള്ള മൊത്തം വരുമാനം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ വിവിധ പാത്രങ്ങളിലേക്കോ എക്കൗണ്ടുകളിലേക്കോ മാറ്റുക. ഇതിനായി നാലു വിവിധ പാത്രങ്ങളോ എക്കൗണ്ടുകളോ സജ്ജമാക്കാം.
ഒന്നാമത്തെ പാത്രം
ഇതിനെ നിങ്ങളെ ധനികരാക്കുന്ന ഒന്നാം എക്കൗണ്ട് എന്നും വിളിക്കാം. നിങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം ഈ പാത്രത്തില്‍ ഇടുക. ഭാവിയില്‍ ജോലി ചെയ്യാതെ തന്നെ ജീവിത ചെലവിനുള്ള വരുമാനം തരുന്ന ആസ്തികള്‍ വാങ്ങാനുള്ള പണമുണ്ടാക്കാനാണ് ഈ പാത്രം. മറ്റൊരു കാര്യത്തിനും ഈ പണം നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്. ഈ പാത്രം നിങ്ങള്‍ക്ക് പരിപൂര്‍ണ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കും. നിങ്ങളുടെ എന്താവശ്യങ്ങള്‍ക്കും മുട്ടുവരാത്ത നിലയില്‍ ശക്തമായി നിലകൊള്ളുന്ന ഒരു സാമ്പത്തിക അടിത്തറയും ആയിരിക്കും ഇത്. മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍, ബോണ്ടുകള്‍, വാടക കെട്ടിടങ്ങള്‍, പണയ വസ്തുക്കള്‍ തുടങ്ങിയ നിങ്ങള്‍ക്ക് വരുമാനം തരുന്ന നിക്ഷേപ മാര്‍ഗങ്ങളിലാണ് ഈ പണം നിക്ഷേപിക്കേണ്ടത്. ഇതുവഴി ഇനിയും അധ്വാനിക്കാതെ തന്നെ നിങ്ങളുടെ ധനശേഷി ഉയരും. എന്തെങ്കിലും പുതിയ ബിസിനസില്‍ നിക്ഷേപിക്കാന്‍ ഈ എക്കൗണ്ടിലുള്ള പണം ഉപയോഗിക്കാന്‍ പാടില്ല. കാരണം ആ ബിസിനസ് ലാഭകരമായി നടത്താന്‍ നിങ്ങളുടെ പണം മാത്രം പോര, പ്രയത്‌നവും ആവശ്യമാണ്.
ബിസിനസ് നന്നായി നടത്താന്‍ അറിയില്ല എങ്കില്‍ പണമത്രയും പാഴാകും. ബിസിനസില്‍ പണം മുടക്കിയാല്‍ നിങ്ങള്‍ പണമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. ബിസിനസിന്റെ നടത്തിപ്പില്‍ സജീവമാകണം. വെല്ലുവിളികളെ തരണം ചെയ്യണം. ബിസിനസ് ആവശ്യങ്ങള്‍ക്കായി അധിക പണം കണ്ടെത്തണം. ഇങ്ങനെയൊന്നും നിങ്ങള്‍ ചെയ്യരുത് എന്നല്ല പറയുന്നത്. പക്ഷേ അതിനൊന്നും ഒന്നാം പാത്രത്തിലെ പണം ഉപയോഗിക്കരുത്. പകരം മുകളില്‍ പറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളിലാണ് പണം മുടക്കുന്നതെങ്കില്‍ ആ പണം നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇനി ഭാവിയില്‍ നിങ്ങള്‍ക്ക് ബിസിനസ് തുടങ്ങണം എന്നുണ്ടെങ്കില്‍ അതിന് മൂലധനം ആവശ്യമാണ്. അതിനുള്ള മൂലധനം ഉണ്ടാക്കാനുള്ള വഴികള്‍ വേറെ ആലോചിക്കുക.
രണ്ടാമത്തെ പാത്രം
ഇത് നിങ്ങള്‍ തീര്‍ച്ചയായും തുറന്നിരിക്കേണ്ട രണ്ടാമത്തെ എക്കൗണ്ട് ആണ്. ബിസിനസ് പോലെയുള്ള കാര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിച്ചുകൊണ്ട് വരുമാനത്തിന്റെ 10 ശതമാനം തുക ഈ പാത്രത്തില്‍ ഇടണം. നിങ്ങളുടെ മുന്‍ഗണനക്കനുസരിച്ച് ഈ വിഹിതം കൂട്ടുകയുമാകാം. കാര്‍, വീട് എന്നിവ വാങ്ങാനും, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ഏറ്റെടുക്കല്‍, അവധിക്കാലയാത്രകള്‍ എന്നിവയ്ക്കായും ഈ പാത്രത്തിലെ തുക പ്രയോജനെടുത്താം. വലിയ ചെലവുകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി മാത്രമേ ഈ തുക ഉപയോഗിക്കാവൂ. അത്ര വലുതല്ലാത്ത ചില്ലറ ചെലവുകള്‍ക്കായി മറ്റൊരു 10 ശതമാനം വരുമാനം നീക്കിവെക്കുക. ഇത് ഒരു പുതിയ ഹോം തീയേറ്റര്‍ സിസ്റ്റം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ ഗാര്‍ഹികാഡംബര വസ്തുക്കള്‍ വാങ്ങാനായി ഉപയോഗിക്കാം. നിങ്ങളുടെ താല്‍ര്യങ്ങള്‍ക്കും മുന്‍ഗണ നകള്‍ക്കുമനുസരിച്ച് ഇതിനായി മാറ്റിവെക്കേണ്ട വിഹിതം നിശ്ചയിക്കാം.
ഇതു കൂടാതെ അടിയന്തരാവശ്യങ്ങള്‍ക്കുവേണ്ടി ഒരു ചെറിയ ശതമാനം വരുമാനം കണ്ടിജെന്‍സി എക്കൗണ്ട് എന്ന പേരില്‍ നീക്കിവെക്കണം. രണ്ടാമത്തെ പാത്രത്തില്‍ നിങ്ങള്‍ക്ക് മൂന്ന് എക്കൗണ്ടുകള്‍ ഉണ്ടാകണം. ആദ്യ എക്കൗണ്ടില്‍ ഉണ്ടാകേണ്ടത് വലിയ ചെലവുകള്‍ക്കുള്ള പണമാണ്. ഇത് ദീര്‍ഘകാല സമ്പാദ്യ/ചെലവ് എക്കൗണ്ടാണ്. രണ്ടാമത്തെ എക്കൗണ്ടില്‍ ഉണ്ടാകേണ്ടത് ചില്ലറ ചെലവുകള്‍ക്കുള്ള പണമാണ്. ഇത് ഹ്രസ്വകാല സമ്പാദ്യ/ചെലവ് എക്കൗണ്ടാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട പണമാണ് മൂന്നാമത്തെ എക്കൗണ്ടില്‍ ഉണ്ടാകേണ്ടത്. ഓരോ എക്കൗണ്ടില്‍ നിന്നും അതിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കായിട്ടല്ലാതെ പണം എടുക്കരുത്. ഇക്കാര്യം കര്‍ശനമായിത്തന്നെ പാലിക്കണം. അങ്ങനെ ചെയ്താല്‍ പണത്തെ നിങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കുവേണ്ടിത്തന്നെ ഉപയോഗിക്കാന്‍ കഴിയും.
To Read the First Part: ധനികനാകാന്‍ ആഗ്രഹം മാത്രം പോര; ഇങ്ങനെ ഒരു പ്ലാനിങ് നിങ്ങളെ സഹായിക്കും
മൂന്നാമത്തെ പാത്രം
നിങ്ങള്‍ നിര്‍ബന്ധമായും തുറന്നിരിക്കേണ്ട മൂന്നാമത്തെ എക്കൗണ്ടാണ് ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതിനുള്ള പാത്രമാണ് ഇത്. ഇതില്‍ രണ്ട് ഉപ എക്കൗണ്ടുകള്‍ ഉണ്ടാകണം. ആദ്യത്തേത് നിങ്ങളുടെ കടം വീട്ടുന്നതിനും രണ്ടാമത്തേത് നിത്യ ജീവിത ചെലവ് നിറവേറ്റുന്നതിനുമുള്ളതാണ് ആദ്യ എക്കൗണ്ടിലെ തുക ഭവന, വാഹന വായ്പകളുടെ തിരിച്ചടവിന് ഉപയോഗിക്കാം. മാസംതോറുമുള്ള വീട്ടുവാടക, ദൈനംദിന ഗാര്‍ഹികാവശ്യങ്ങള്‍, ഭക്ഷണം, യാത്ര, വസ്ത്രങ്ങള്‍, വിനോദം തുടങ്ങിയ ചെലവുകള്‍ക്ക് രണ്ടാമത്തെ എക്കൗണ്ടിലെ തുക ഉപയോഗിക്കാം.
നാലാമത്തെ പാത്രം
നിങ്ങള്‍ തുറന്നിരിക്കേണ്ട നാലാമത്തെ എക്കൗണ്ട് ആണിത്. ഇതിനെ B-flob എക്കൗണ്ട് എന്നോ കര്‍മ എക്കൗണ്ട് (Spiritual Account or Karma account) എന്നോ പേരിടാം. സമൂഹത്തിനു വേണ്ടി ചെലവഴിക്കാന്‍ നിങ്ങളുദ്ദേശിക്കുന്ന വിഹിതം ഇതില്‍ കരുതുക. ഇത് മറ്റുള്ളവരെ സഹായിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഭാവിയില്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ ഫൗണ്ടേഷനോ ഉപകരിച്ചേക്കാം. നിങ്ങളുടെ വരുമാനത്തിന്റെ പത്തിലൊന്ന് ഇതിനായി മാറ്റിവെച്ചുനോക്കൂ. നിങ്ങളുടെ വരുമാനം നൂറ് മടങ്ങ് വര്‍ധിക്കുന്നത് കാണാം. കാരണം കൊടുക്കുന്നത് നൂറും ആയിരവും ശതമാനമായി തിരികെ ലഭിക്കുമെന്ന കര്‍മസിദ്ധാന്തത്തിലധിഷ്ഠിതമായ ഒരു എക്കൗണ്ടാണ് ഇതെന്നതു കൊണ്ടുതന്നെ. ഇങ്ങനെ നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരെ സഹായിക്കാന്‍ ഉപയോഗിച്ചാല്‍ അത് പണവുമായി ബന്ധട്ടെ നിങ്ങളുടെ പിരിമുറുക്കം കുറയ്ക്കും. കൂടുതല്‍ പണമുണ്ടാക്കുന്തോറും സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയേയുള്ളു. നമ്മളേക്കാള്‍ പതിന്മടങ്ങ് സമ്മര്‍ദമായിരിക്കും അംബാനിമാര്‍ അനുഭവിക്കുന്നത്. കാരണം ശതകോടികളാണ് അവര്‍ക്ക് ഓരോ ദിവസവും കൈകാര്യം ചെയ്യേണ്ടിവരുന്നത്.
പണമുണ്ടാക്കുന്നത് ആസ്വദിക്കുവാന്‍ കഴിയുമ്പോഴാണ് അത് നിങ്ങള്‍ക്ക് കൂടുതലായി ലഭിക്കുവാനിട വരുന്നത്. സമ്മര്‍ദം നല്ലതാണ്, പക്ഷേ അതു നിങ്ങളെ തളര്‍ത്തുന്ന രീതിയാകുമ്പോഴാണ് നിങ്ങള്‍ പണത്തിന്റെ അടിമകളായി മാറുന്നത്. അത് നല്ലതല്ല. സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുവാനുള്ള ഒരു മാര്‍ഗം പണം ഉദാരമായി സംഭാവന ചെയ്യുകയാണ്. തോന്നിയതുപോലെ നടക്കുന്ന, മടിയാര്‍ക്ക് നിങ്ങളുടെ പണം കൊടുക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് സ്വയം ജീവിക്കാനും മറ്റുള്ളവരെ സഹായിക്കുവാനുമായി കൈയ്യയച്ച് സഹായിക്കുക എന്നതാണ് ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ടുദ്ദേശിക്കുന്നത്.
പണം ഏറ്റവും കുറവ് കൈയിലുള്ള പ്പോഴാണ് കൊടുക്കാന്‍ എളുപ്പം. 100 രൂപയില്‍ നിന്ന് ഒരു രൂപ കൊടുക്കുന്നതാണോ അതോ ഒരു ലക്ഷം രൂപയില്‍ നിന്ന് 1000 രൂപ കൊടുക്കുന്നതാണോ എളുപ്പം എന്ന് ചിന്തിച്ചു നോക്കൂ. തീര്‍ച്ചയായും ഒരു രൂപ കൊടുക്കുന്നതുതന്നെയല്ലേ! ധനികരാകാനുള്ള ഈ രൂപരേഖ ഇന്നു തന്നെ പരീക്ഷിക്കൂ.
( മാര്‍ച്ച് 2010 ല്‍ ധനം മാഗസിന് വേണ്ടി തയ്യാറാക്കിയ കവര്‍ സ്റ്റോറിയില്‍ നിന്നും )