Begin typing your search above and press return to search.
ദൈനംദിന ചെലവുകള്‍ നിങ്ങള്‍ക്കും കുറയ്ക്കാം
പലരും പറയുന്ന പരാതിയാണ് ദൈനംദിന ചെലവുകള്‍ കുറയ്ക്കാനാകുന്നില്ല എന്ന്. എന്നാല്‍ പ്രായോഗികമായി അത് നടക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചുരുങ്ങിയ ചെലവില്‍ ജീവിക്കാനായി നിലവിലുള്ള ചില ആഡംബരങ്ങള്‍ കുറച്ചാലും മതിയാകുമെന്നതാണ് സത്യം. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചില നടപടികളെടുക്കാം.
പൊളിച്ചെഴുതണം ബജറ്റ്
വരുമാനം കുറയുകയോ നിങ്ങളുടെ ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ഇഎംഐ അടവുകള്‍ ബാക്കിയുണ്ടെങ്കില്‍ നിങ്ങളുടെ ബജറ്റ് ഉടനടി മാറ്റേണ്ടത് അത്യാവശ്യമാണ്. ഈ പുതിയ സാഹചര്യങ്ങളില്‍ നിങ്ങളുടെ പഴയ ബജറ്റ് പൂര്‍ണമായും ഒഴിവാക്കുക. മിതമായി ജീവിക്കുക. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക. എല്ലാ ചെലവുകളുടെയും ഒരു പട്ടിക ഉണ്ടാക്കുകയും അതോടൊപ്പം നിങ്ങള്‍ നേടാന്‍ പ്രതീക്ഷിക്കുന്ന വരുമാനവും കുറിച്ച് വയ്ക്കണം. നിങ്ങളുടെ ചെലവുകള്‍ മുന്‍ഗണനാക്രമത്തില്‍ ആയിരിക്കണം പട്ടികപ്പെടുത്തേണ്ടത്. ആവശ്യം, അനാവശ്യം എന്ന് തരം തിരിച്ചെഴുതിയിട്ട് ഷോപ്പിംഗ് നടത്തൂ. ഓഫറുകള്‍ കണ്ട് മയങ്ങി അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്.
ചിലത് വേണ്ടെന്ന് വയ്ക്കാം
അത്യാവശ്യമല്ലാത്ത ചെലവുകള്‍ വേണ്ടെന്ന് വയ്ക്കുക.ചില അനാവശ്യ ആഘോഷങ്ങള്‍, ഷോപ്പിംഗ്, അപ്ലയന്‍സസ് മാറ്റവാങ്ങല്‍, സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങല്‍ തുടങ്ങിയ ചെലവുകള്‍ ഒഴിവാക്കാം. നിങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ട് ഉണ്ടെങ്കിലും 3-4 മാസത്തിന് ശേഷവും വരുമാനമില്ലെങ്കില്‍, നിങ്ങളുടെ ചെലവുകള്‍ കൂടുതല്‍ കുറയ്ക്കുക. ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ ഉള്ളവരെങ്കില്‍, വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കാം.
പ്രീമിയം അടവുകള്‍ നിര്‍ത്തരുത്
നിങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ഭീഷണികള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കൃത്യസമയത്ത് അടയ്ക്കുന്നത് തുടരുക. പണലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രതിമാസ പ്രീമിയം പേയ്‌മെന്റ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലായ്‌പ്പോഴും സ്വന്തമായി വാങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിലനിര്‍ത്തുക. ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രീമിയം അടച്ചുകൊണ്ട് നിങ്ങളുടെ കമ്പനിയുടെ ഗ്രൂപ്പ് പോളിസിയെ വ്യക്തിഗത റീട്ടെയില്‍ പോളിസിയാക്കി മാറ്റുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാതെയിരിക്കരുത്. ഇങ്ങനെ പോളിസി എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവിധ കാത്തിരിപ്പ് കാലയളവുകള്‍ വീണ്ടും ആരംഭിക്കേണ്ടതില്ല.
നിക്ഷേപങ്ങളില്‍ നിന്ന് മാത്രം വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാതെ നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ലോണ്‍ എടുക്കാം. ഇന്‍ഷുറന്‍സ് പോളിസി അല്ലെങ്കില്‍ പിപിഎഫ് പോലുള്ള നിക്ഷേപങ്ങളുണ്ടെങ്കില്‍, ഈ നിക്ഷേപങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് പലിശനിരക്ക് കുറവാണ്. എഫ്ഡിക്ക് എതിരായ വായ്പകള്‍ അല്ലെങ്കില്‍ സ്വര്‍ണ്ണത്തിനെതിരായ വായ്പകള്‍ പോലുള്ള ഓപ്ഷനുകളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
ദൈര്‍ഘ്യമേറിയ വായ്പ എടുക്കുക.
ജോലി ചെയ്ത് പൂര്‍ണമായ ചെലവുകള്‍ ഫ്രീലാന്‍സ് ജോലി ഏറ്റെടുക്കുക, അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്തുക. ഇത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. മിച്ചം പിടിക്കാനുമാകും.
മൂന്നു മാസത്തേക്ക് പദ്ധതിയിടുക
മൂന്നു മാസത്തേക്ക് വരാനിടയുള്ള ചെലവുകള്‍ മുന്‍പേ കണക്കാക്കുക. ചെലവുകള്‍ എഴുതി അതനുസരിച്ച് മുന്നോട്ട് പോകുക എന്നതാണ് ചെലവ് കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. മൂന്നു മാസത്തേക്ക് മറ്റ് ചെലവുകളിലേക്ക് വരുമാനം ഒഴുകിപ്പോകാതിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
പെട്രോള്‍, ഡീസല്‍ ചെലവ്
ഇന്ധനവില കുറഞ്ഞ് നില്‍ക്കുന്നത് കണ്ട് സദാസമയം കാറിലുള്ള യാത്ര വേണ്ട. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നുള്ള യാത്രകള്‍ക്ക് മാത്രം കാര്‍ ഉപയോഗിക്കാം. മറ്റ് യാത്രകള്‍ക്ക് ടൂ വീലര്‍ ഉപയോഗിക്കാം. വിദൂരത്തേക്ക് പോകാന്‍ ആണെങ്കില്‍ എപ്പോഴും ട്രെയ്ന്‍ പോലുള്ള പൊതുഗതാഗതമാര്‍ഗങ്ങള്‍ ആശ്രയിക്കാം. നേരത്തെ മീറ്റിംഗുകളും മറ്റും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ഓഫറുകള്‍ വഴി ബുക്ക് ചെയ്യാം.
Next Story
Videos