മുറിവൈദ്യന്‍ ആളെക്കൊല്ലും, വിരുതന്‍ ഉപദേശി സമ്പാദ്യം തുലയ്ക്കും! ഓഹരി നിക്ഷേപ തട്ടിപ്പ് ഉപദേശികളുടെ വലയില്‍ പെടരുത്; സെബിയില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ഉപദേഷ്ടാവിനെ എങ്ങനെ കണ്ടെത്താം?

മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളെ ആശ്രയിച്ച് ഒരിക്കലും നിക്ഷേപിക്കരുത്
sebi
Image courtesy: Canva
Published on

ഓഹരി വിപണിയില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടു വരുന്നത്. ഉറപ്പായ വരുമാനവും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരങ്ങളും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ഇവര്‍ വശീകരിക്കുന്നത്. പലപ്പോഴും സാമ്പത്തിക ഉപദേഷ്ടാക്കളായി വേഷമിട്ടാണ് തട്ടിപ്പുകാർ എത്തുന്നത്.

സെബിയിൽ രജിസ്റ്റർ ചെയ്ത ഒരു യഥാർത്ഥ നിക്ഷേപ ഉപദേഷ്ടാവിനെ ( registered investment adviser, RIA) തിരിച്ചറിയുന്നത് എങ്ങനെയെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

2013 ലെ സെബി (ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ്) റെഗുലേഷൻസ് പ്രകാരം രജിസ്റ്റർ ചെയ്തവരായിരിക്കണം നിക്ഷേപ ഉപദേശം നൽകുന്ന വ്യക്തികളും സ്ഥാപനങ്ങളുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർമാര്‍ ഏതെങ്കിലും സാമ്പത്തിക ഉപദേശം നൽകുന്നതിനോ ഫീസ് പിരിക്കുന്നതിനോ മുമ്പായി അവരുടെ ക്ലയന്റുകളുമായി ഒരു ഔപചാരിക കരാറിൽ ഏർപ്പെടാൻ നിയമപരമായി ബാധ്യസ്ഥരാണ്. ലെറ്റർ ഓഫ് എൻഗേജ്‌മെന്റ് (LoE) എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്.

സേവനങ്ങളുടെ വ്യാപ്തി, ഫീസും നിരക്കുകളും, ഉപദേശം നല്‍കുന്ന സമയത്തിന്റെ കാലാവധി, നിരാകരണങ്ങളും രഹസ്യാത്മക വ്യവസ്ഥകളും, കെ‌വൈ‌സി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) വിശദാംശങ്ങൾ, അപകടസാധ്യത സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവയാണ് ഈ കരാരില്‍ ഉണ്ടാകേണ്ടത്.

ഓഹരികളില്‍ നിക്ഷേപക്കാന്‍ ആഗ്രഹിക്കുന്നവരും നിക്ഷേപക ഉപദേശകനും ഈ കരാറില്‍ ഒപ്പിടേണ്ടതുണ്ട്. കരാർ നിലവിൽ വരുന്നതിന് മുമ്പായി രജിസ്റ്റര്‍ ചെയ്ത ഒരു ഉപദേശകനും പണം ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യില്ലെന്ന കാര്യം ഓര്‍ക്കുക.

കുറഞ്ഞ സമയത്തിനുള്ളിൽ അവിശ്വസനീയമായ വരുമാനം വാഗ്ദാനം ചെയ്ത് മൊബൈലില്‍ ബന്ധപ്പെട്ടാണ് മിക്കപ്പോഴും നിക്ഷേപ തട്ടിപ്പുകാര്‍ എത്തുന്നത്. അവസരം നഷ്ടപ്പെടുന്നതിന് മുമ്പായി വേഗത്തിൽ പ്രവർത്തിക്കുക തുടങ്ങിയ വാട്ട്‌സ്ആപ്പ് സന്ദേശം, ഇമെയിൽ എന്നിവ വഴിയും ഇവര്‍ ബന്ധപ്പെടാറുണ്ട്.

ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന കോൾഡ് കോളുകളെയോ സന്ദേശങ്ങളെയോ ആശ്രയിച്ച് ഒരിക്കലും നിക്ഷേപിക്കരുത്.

കരാര്‍ നിർബന്ധമായും വാങ്ങുക, അതിൽ ഒപ്പിടുന്നതിനുമുമ്പ് ഒരിക്കലും പണം നല്‍കരുത്.

സെബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉപദേശകന്റെ സെബി രജിസ്ട്രേഷൻ നമ്പർ പരിശോധിക്കുക.

സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സെബിയിലോ നിക്ഷേപക ഹെൽപ്പ് ലൈനിലോ റിപ്പോർട്ട് ചെയ്യുക.

How to identify a SEBI-registered investment adviser and avoid fraudulent investment traps.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com