പ്രതിസന്ധിഘട്ടങ്ങളില്‍ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ പ്രവചനാതീതമാണ്. സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ള വരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ധനവിനിയോഗം കാര്യക്ഷമമാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

ചെലവ് ചുരുക്കുക

നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളുടെയും പട്ടിക തയാറാക്കുക. വിലകൂടിയ റെസ്റ്റൊറന്റുകളിലെ ഭക്ഷണം, സിനിമ, സ്പാ തുടങ്ങി ഒഴിവാക്കാനാവുന്ന ചെലവുകള്‍ കണ്ടെത്തുക. നിങ്ങളുടെ സാഹചര്യം കുടുംബത്തെ സമാധാനപൂര്‍ണമായി ബോധ്യപ്പെടുത്തി ധൂര്‍ത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക. ഇലക്ട്രിസിറ്റി, ടെലിഫോണ്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പരമാവധി കുറയ്ക്കാം.

കടത്തിന്റെ നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെടുക

കടം പെരുകി ബുദ്ധിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ തിരിച്ചടവിനായി അല്‍പ്പം വിട്ടുവീഴ്ചകള്‍ ലഭിക്കാന്‍ കടം നല്‍കിയവരുമായി സംസാരിക്കുക. നിങ്ങളുടെ സാഹചര്യം നിങ്ങള്‍ക്ക് വ്യക്തമാക്കാനായാല്‍ പലിശയില്‍ ഇളവു നല്‍കുകയോ തിരിച്ചടവിന്റെ കാലാവധി നീട്ടിത്തരുകയോ ചെയ്‌തേക്കാം.

പലിശ ഭാരം കുറയ്ക്കാം

നിങ്ങള്‍ക്കുള്ള എല്ലാ കടത്തിന്റെയും വിശദമായ ഒരു പട്ടിക തയാറാക്കുക. പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് തെറ്റിയാലുള്ള പിഴ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതു കടബാധ്യതയാണ് വേഗത്തില്‍ തീര്‍ക്കേത് എന്നു തീരുമാനിക്കുക. കൂടിയ പലിശ നിരക്കുള്ള കടങ്ങള്‍ എത്രയും വേഗം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

ആവശ്യമില്ലാത്ത വസ്തുക്കള്‍ വില്‍ക്കുക

നമ്മള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കെന്ന പേരിലും വ്യക്തിപരമായും വാങ്ങിക്കൂട്ടിയ നിരവധി വസ്തുക്കള്‍ വളരെ പരിമിതമായി മാത്രമായിരിക്കും ഉപയോഗിക്കുക. മാത്രമല്ല വീട്ടില്‍ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു. യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ചു മാത്രമേ ലഭിക്കൂവെങ്കില്‍ കൂടി ഇവ വില്‍ക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസമാകും. വീട്ടില്‍ ഏതെങ്കിലും പുരാതന വസ്തുക്കള്‍ ഉങ്കെില്‍ വിദഗ്ധരുടെ അഭിപ്രായം തേടി യഥാര്‍ത്ഥ മൂല്യം മനസിലാക്കിയ ശേഷം മാത്രം വില്‍പ്പന നടത്തുക.

ആസ്തികളുടെ പട്ടിക തയാറാക്കുക

നിങ്ങളുടെ എല്ലാ ആസ്തികളുടെയും ഒരു പട്ടിക തയാറാക്കുക. അതില്‍ ഉടന്‍ വില്‍ക്കാനാകുന്നവ ഏതെന്നു കത്തെി വില്‍പ്പന നടത്തുക. അത്യാവശ്യ ഘട്ടങ്ങളിലെ ഉപയോഗത്തിനായി നിങ്ങള്‍ മാറ്റിവെച്ച ഏതെങ്കിലും പണമുെങ്കില്‍ അതാണ് ആദ്യം ഉപയോഗിക്കേണ്ടത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മതിയായ പണം ലഭ്യമാക്കുന്നവ ഏതെന്നു മനസിലാക്കി വേണം വില്‍ക്കാനുള്ള ആസ്തികള്‍ തെരഞ്ഞെടുക്കേണ്ടത്.

വിദഗ്ധരുടെ സഹായം തേടുക

എല്ലാ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥകളും കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം നിങ്ങള്‍ക്ക് ഉണ്ടെന്ന വിശ്വസിച്ചിരിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചെലവു കുറയ്ക്കുന്നതിനും പ്രതിസന്ധി മറികടക്കുന്നതിനും വിദഗ്ധരുടെ സഹായം തേടാം. ഏതൊക്കെ സ്വത്തുക്കള്‍ വില്‍പ്പന നടത്താമെന്നും ഏതൊക്കെ അങ്ങനെ ചെയ്യരുതെന്നും വ്യക്തമാക്കാന്‍ വിദഗ്ധര്‍ക്ക് സാധിക്കും.

Related Articles
Next Story
Videos
Share it