പിഎഫ് അക്കൗണ്ടിന്റെ യുഎഎന്‍ നമ്പര്‍ നഷ്ടപ്പെട്ടുപോയാല്‍ എങ്ങനെ വീണ്ടെടുക്കാം?

ഇപിഎഫ്ഓയുടെ ഇടപാടുകള്‍ എല്ലാം കൃത്യമായി നടക്കണമെങ്കില്‍ വളരെ പ്രധാനമാണ്. UAN നമ്പര്‍ (Universal Account Number or UAN is a 12-digit identification number) ഉപയോഗിച്ചാണ് ഒരാള്‍ തന്റെ തൊഴില്‍ ചെയ്യു്‌നന കാലം മുഴുവനുമുള്ള പിഎഫ് ആനുകൂല്യങ്ങള്‍ കൃത്യമാക്കി വയ്ക്കുക.

ഒരു സ്ഥാപനത്തില്‍ ഇരുപതോ അതിലധികമോ ജീവനക്കാര്‍ ഉള്ളപ്പോള്‍ തൊഴിലുടമ ജീവനക്കാര്‍ക്ക് യു എ എന്‍ നമ്പര്‍ നല്‍കണമെന്നും പ്രൊവിഡന്റ് ഫണ്ട് അനുവദിക്കണമെന്നതും നിയമമാണ്. അതു പോലെ പുതിയ ജോലിസ്ഥലത്തേക്ക് മാറുന്ന ജീവനക്കാരന്‍ അവരുടെ യു എ എന്‍ തൊഴില്‍ ദാതാവിന് നല്‍കുകയും വേണം.

യു എ എന്‍ ഉപയോഗിച്ച് ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് മാനേജ് ചെയ്യാനും ഇ പി എഫ് ബാലന്‍സ് പരിശോധിക്കാനും പി എഫ് ലോണ്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും. ഇതു കൂടാതെ ഫിസിക്കല്‍ പേപ്പര്‍വര്‍ക്കുകള്‍ ആവശ്യമില്ലാതെ ഓണ്‍ലൈനായി പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനും ഇത് സഹായിക്കും.

ഏതെങ്കിലും സാഹചര്യം കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ യു എ എന്‍ നമ്പര്‍ അറിയില്ലെങ്കില്‍ അത് ഓണ്‍ലൈനായി ജനറേറ്റ് ചെയ്യാവുന്നതാണ്. 12 അക്കങ്ങളാണ് ഒരു സാധാരണ യു എ എന്‍ നമ്പറില്‍ ഉണ്ടായിരിക്കുക. നേരത്തെ ജോലി ചെയ്തിരുന്നിടത്തു നിന്ന് പിരിഞ്ഞു പോയതിനു ശേഷം പിഎഫ് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും യുഎഎന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ അത് സാധിക്കാറില്ല. ഇത്തരക്കാര്‍ക്കും ഒരു UAN നമ്പര്‍ ക്രിയേറ്റ് ചെയ്യാം. ഇതാ വഴികള്‍.

  • ഇ പി എഫ് ഒ പോര്‍ട്ടലില്‍ ഇ-സേവയിലേക്ക് (Member) ലോഗിന്‍ ചെയ്യുക
  • Important link section നു കീഴിലുള്ള 'Activate UAN ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
  • Get autorisation Pin ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  • ഇപ്പോള്‍ നിങ്ങള്‍ ഒരു പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടു. പിശകുകള്‍ ഒഴിവാക്കാന്‍ ക്രോസ്-ചെക്ക് ചെയ്യുക.
  • Agree ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ മൊബൈലില്‍ ലഭിച്ച ഒ ടി പി കൃത്യമായി നല്‍കുക
  • ഒ ടി പി മൂല്യനിര്‍ണ്ണയം ചെയ്ത് Activate UAN എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് യു എ എന്‍ നമ്പറും പാസ്വേഡും അടങ്ങിയ ഒരു മെസേജ് വന്നിട്ടുണ്ടാകും.
  • ഇതുപയോഗിച്ച്‌ കയറി പാസ്സ്‌വേർഡ് മാറ്റാവുന്നതാണ്.

Dhanam News Desk
Dhanam News Desk  
Next Story
Share it