കുറഞ്ഞ ചെലവിൽ ആഘോഷം പൊടിപൊടിക്കാം: 6 കാര്യങ്ങൾ

കുറഞ്ഞ ചെലവിൽ ആഘോഷം പൊടിപൊടിക്കാം: 6 കാര്യങ്ങൾ
Published on


ക്രിസ്‌മസ്‌, പുതുവർഷ ആഘോഷ സമയത്ത് ലോകത്തിൽ നാലിലൊരാൾ കടക്കെണിയിൽ പെടാറുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഈ കാലയളവിൽ പണം ചെലവഴിക്കാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചെലവ് നിയന്ത്രിക്കാം, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

അവധിക്കാല ചെലവുകൾക്ക് ഒരു പ്ലാൻ

അവധിക്കാല ചെലവുകൾക്ക് ബജറ്റ് പ്ലാൻ തയ്യാറാക്കാം. സമ്മാനങ്ങൾ, ഭക്ഷണം, പാർട്ടികൾ, യാത്ര, അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം തുക മാറ്റിവെക്കുക. ഇതിൽ ഉറച്ചു നിൽക്കണം. പ്ലാൻ തയ്യാറാക്കുന്ന സമയത്ത് കുടുംബാംഗങ്ങളെയും കൂടെക്കൂട്ടുന്നത് നന്നായിരിക്കും. ക്രെഡിറ്റ് കാർഡിൽ ഔട്ട് സ്റ്റാന്റിംഗ്, അടുത്തമാസത്തെ ഇഎംഐ, വാടക ഇതെല്ലാം കണക്കിലെടുത്ത് വേണം പ്ലാൻ തയ്യാറാക്കാൻ.

റീറ്റെയ്ൽ ഓഫറുകൾ

ബജറ്റിൽ തുക നീക്കിവച്ചിരിക്കുന്ന സാധനങ്ങൾ മാത്രം വാങ്ങാൻ പരമാവധി ശ്രദ്ധിക്കുക. ഓഫറുകളുടെ പെരുമഴക്കാലമാണ് ക്രിസ്‌മസ്‌, പുതുവത്സരക്കാലം. അതുകൊണ്ട് റീറ്റെയ്ൽ ഓഫറുകൾ, കാഷ് ബാക്ക് എന്നിവ ഉപയോഗപ്പെടുത്തുക.

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈൻ , ഓഫ്‌ലൈൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും താരതമ്യം ചെയ്തിട്ട് വേണം എങ്ങനെ ഷോപ്പിംഗ് നടത്തണം എന്ന് തീരുമാനിക്കാൻ. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

ഗിഫ്റ്റുകൾ

വലിയ തുകയുടെ ഒരൊറ്റ ഗിഫ്റ്റ് നൽകുന്നതിന് പകരം ഉപകാരപ്രദമായ പല സാധനങ്ങളുടെ ഒരു അസോർട്ടഡ് ഗിഫ്റ്റ് പാക്ക് തയ്യാറാക്കുന്നതായിരിക്കും നല്ലത്. ഇത്തരത്തിൽ പ്രയോജനപ്രദമായ എന്നാൽ നമ്മുടെ ബജറ്റിൽ ഒതുങ്ങുന്ന സാധനങ്ങൾ വാങ്ങാനാവും.

പാർട്ടി, യാത്ര

കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടി പാർട്ടി നടത്തുമ്പോൾ ഒന്നിലധികം പേർ ചേർന്ന് നടത്തുന്നത് ചെലവ് ചുരുക്കാൻ സഹായിക്കും. യാത്രയാണെങ്കിലും ഗ്രൂപ്പ് ആയി പ്ലാൻ ചെയ്യുക.

ഭക്ഷണം

പുറമേ പോയി ഭക്ഷണം കഴിക്കുന്നതിന് പകരം വീട്ടിൽ ഒരു ഡിന്നർ ആയാലോ! പുറത്തുനിന്ന് കഴിക്കണം എന്ന നിർബന്ധമില്ലാത്തവർക്ക് വീട്ടിൽ അൽപം വ്യത്യസ്തമായ ഭക്ഷണം പാകം ചെയ്ത് ഡിന്നർ ആഘോഷിക്കാം. രണ്ട് കാൻഡിൽ ലൈറ്റ് കൂടി ഉണ്ടെങ്കിൽ ഉഷാർ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com