പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

ചെലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.
വരവിനനുസരിച്ച് ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്പാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും.
പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം.

1. മാറ്റിവയ്ക്കാം ഒരു തുക

ഓരോ മാസവും സമ്പാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ തുടക്കത്തില്‍ പണം അക്കൗണ്ടിലേക്ക് വന്നയുടന്‍ ഓട്ടോമേറ്റഡ് ആയി പണം സേവിങ് അക്കൗണ്ടില്‍ എത്തുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക. ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയൊരു തുക ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.

2. ഭക്ഷണ ആസൂത്രണം

എപ്പോള്‍ എന്ത് കഴിക്കണമെന്ന കൃത്യതയില്ലായ്മ ആരോഗ്യത്തെ മാത്രമല്ല സാമ്പത്തിക മേഖലയെയും ബാധിക്കും. വിരല്‍ തുമ്പില്‍ നിമിഷനേരം കൊണ്ട് ഇഷ്ട ഭക്ഷണം ചൂടോടെ എത്തുന്ന ഈ കാലത്ത് കൃത്യമായ ഭക്ഷണ ആസൂത്രണമില്ലെങ്കില്‍ ചെലവാകുന്ന തുകയ്ക്ക് കയ്യും കണക്കും ഉണ്ടാകില്ല. ഓരോ ആഴ്ച്ചയുടെ തുടക്കത്തിലും അടുത്ത ഏഴു ദിവസങ്ങള്‍ക്കുള്ള മെനു തയ്യാറാകുക. അതിലൂടെ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം തിരത്തെടുത്ത് വാങ്ങിക്കാന്‍ സാധിക്കും. പരീക്ഷിച്ചു നോക്കിയാല്‍ ഓരോ ആഴ്ച്ചയിലും വലിയ തുക ലാഭിച്ചതായി മനസിലാക്കാവുന്നതാണ്. ആരോഗ്യ സമ്പാദ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി നിരവധി മൊബൈല്‍ ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്.

3. ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുക

കുമിഞ്ഞു കൂടിയ ഒ.ടി.ടി പ്ലാറ്റുഫോമുകളില്‍ തല പുകച്ചും ആവശ്യമറിയാതെ സബ്സ്‌ക്രിപ്ഷനുകള്‍ വാരിക്കൂട്ടുന്നതും ഈ കാലത്ത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. എന്നാല്‍ കൃത്യമായി നിരീക്ഷിച്ചാല്‍ പ്രതിമാസം 2,000 മുതല്‍ 3,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നതാണ് സത്യം. കലാ കായിക വിനോദങ്ങള്‍ക്ക് വ്യത്യസ്ത അഭിരുചികളായിരിക്കും പലര്‍ക്കും, താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു നിങ്ങളുടെ പ്ലാന്‍ തിരഞ്ഞെടുക്കുക. അനാവശ്യ പ്ലാനുകള്‍ ഒഴിവാക്കുക, കൂടുതല്‍ പ്ലാനുകളും മാസം തോറും ഓട്ടോമാറ്റിക് സബ്സ്‌ക്രിഷനിലൂടെ അപ്‌ഡേറ്റ് ആകുന്നവയാണ്. നൂുഇയര്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ജിം സബ്സ്‌ക്രിപ്ഷനുകളും ഇതിലുള്‍പ്പെടും.

4. ഇന്ധന ചെലവുകള്‍ ചുരുക്കുക

ഇന്ധനച്ചെലവ് ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജോലിസ്ഥലങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് സ്വന്തം വാഹനം തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് അധികപേരും. ഓരോ ദിവസത്തെയും യാത്രാച്ചെലവുകള്‍ക്കു കണക്കു സൂക്ഷിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. കൃത്യമായി ആസൂത്രണവും ചെയ്യണം. ബസ്സ്, മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കുക. വന്‍കിട നഗരങ്ങളില്‍ കാര്‍പൂളിങ് പോലുള്ള സൗകര്യങ്ങള്‍ ഏറെ സ്വീകാര്യമായതാണ്. ഒരുമിച്ചു ജോലിചെയ്യുന്നവരോ ഒരു പ്രദേശത്തുള്ളവരോ ജോലി സ്ഥലത്തേക്ക് ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനെയാണ് കാര്‍പൂളിങ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യാത്രാ ചെലവ് കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

7. പണം ഉപയോഗിക്കുക

ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പെയ്മെന്റ് സൗകര്യങ്ങളോട് നോ പറയുകയെന്നത് വലിയ നേട്ടങ്ങള്‍ക്കായിരിക്കും വഴിയൊരുക്കുക. ആവശ്യത്തിനുള്ള പണം മാത്രം കയ്യില്‍ കരുതുക. എന്തിനും ഏതിനും ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള സൗകര്യമുള്ള ഈ കാലത്ത് പണം മാത്രം കയ്യിലുള്ളത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കും. ഭക്ഷണം, വസ്ത്രം, മറ്റു ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ സൈറ്റുകളിലെ പര്‍ച്ചേസുകള്‍ക്കും ക്രെഡിറ്റ്, പേ ലേറ്റര്‍ സൗകര്യങ്ങള്‍ ഒഴിവാക്കി കയ്യിലുള്ള പണത്തെ മാത്രം ആശ്രയിക്കുക. ക്രെഡിറ്റ്, പേ ലേറ്റര്‍ സൗകര്യങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന പലിശയെ കുറിച്ച് ബോധ്യവാനാകുക.

8. നോ-സ്‌പെന്‍ഡ് ഡേ അല്ലെങ്കില്‍ വീക്കെന്‍ഡ്

മാസത്തില്‍ ഒരു ദിവസം ഞാന്‍ യാതൊരു പണമിടപാടുകളും നടത്തില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കാന്‍ ധൈര്യമുണ്ടോ? ഒരു ദിവസമെന്നത് പിന്നീട് വാരാന്ത്യങ്ങളിലേക്കും ആഴ്ചകളിലേക്കും വളര്‍ത്തിയെടുക്കുക. ഈ സമയത്ത് ഭക്ഷണം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കല്ലാതെ പണം ചെലവഴിക്കില്ല എന്ന് തീരുമാനമെടുക്കുക. ഒരുപാട് ദിവസം ചെലവാക്കാതെ സൂക്ഷിച്ച പണം ഒറ്റ ദിവസം കൊണ്ട് ധൂര്‍ത്തടിച്ചു തീര്‍ക്കുന്നവരുമുണ്ട്. ലാഭിക്കുന്ന പണത്തെ കൃത്യമായ നിക്ഷേപങ്ങള്‍ക്കോ മാറ്റു വരുമാന മാര്‍ഗങ്ങള്‍ക്കോ വേണ്ടി മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കുക.
ശരിയായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് പോലെ സമ്പാദ്യവും മികച്ച ജീവിതരീതിയുടെ അടിസ്ഥാനമാണ്. വൈദ്യുതി ഉപയോഗിക്കുന്നത് പോലുള്ള വ്യക്തികളുടെ വത്യസ്ത ജീവിത ചുറ്റുപാടുകളെ തിരിച്ചറിഞ്ഞു പണം മിച്ചം വയ്ക്കാനുള്ള പരമാവധി സാധ്യതകള്‍ കണ്ടെത്തുക. പണം മിച്ചം വയ്ക്കുക എന്നതിലൂടെ അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍ എന്ന് അര്‍ത്ഥമാക്കുന്നില്ല എന്നും തിരിച്ചറിയുക.

Related Articles

Next Story

Videos

Share it