പലിശ നിരക്കുകള്‍ വര്‍ധിച്ചു: ഇഎംഐ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?

പണപ്പെരുപ്പത്തെ ചെറുക്കാന്‍ ആര്‍ബിഐ റിപ്പോനിരക്കുകള്‍ 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയിരിക്കുകയാണ്. 40 ബേസിസ് പോയിന്റാണ് ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്. ജൂണിലും നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പം 8.5 ശതമാനം ആയ അവസരത്തിലാണ് ആര്‍ബിഐയുടെ നിരക്ക് വര്‍ധന.

റിപ്പോ ലിങ്ക്ഡ് ലോണുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ ഈടിന്‍മേല്‍ നല്‍കുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നല്‍കുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകള്‍ വര്‍ധിക്കും. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇ എം ഐ വര്‍ധിച്ചേക്കും. ഇതല്ലെങ്കില്‍ ഇഎംഐകളുടെ തവണകളുടെ എണ്ണം വര്‍ധിക്കും.
റിപ്പോ ലിങ്ക്ഡ് വായ്പകള്‍ക്ക് ഉള്ള പ്രത്യേകത അവ ഇടയ്ക്കിടെ വര്‍ധനവിന് വിധേയമാകും എന്ന് തന്നെയാണ്. ഈ അവസരത്തില്‍ വായ്പക്കാര്‍ എന്ത് ചെയ്യണം.
വായ്പാ പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ഇഎംഐയുടെ തവണ കൂട്ടാം. അപ്പോള്‍ മാസം ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക കുറയും.
വായ്പാ പലിശ നരിക്കിനൊപ്പം മുതലും കൂടി ചേര്‍ത്ത് അടച്ച് വായ്പ ക്ലോസ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ആ മാര്‍ഗം സ്വീകരിക്കാം
ഭവന വായ്പ പോലുള്ളവ അടച്ച് തീര്‍ക്കാതെ ക്രമപ്പെടുത്തി മറ്റ് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.
പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എന്നിവ ഉള്ളവര്‍ പെട്ടെന്ന് അടച്ച് തീര്‍ക്കാന്‍ ശ്രമിക്കുക.


Related Articles
Next Story
Videos
Share it