

ലോണുകള്‍ എടുക്കുമ്പോഴുളള കരാറിലെ വ്യവസ്ഥകളും സങ്കീർണമായ പദപ്രയോഗങ്ങളും പലപ്പോഴും അപേക്ഷകരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. വ്യവസ്ഥകള്‍ കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിശദാംശങ്ങളുടെ ലളിതവും സുതാര്യവുമായ സംഗ്രഹം അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന വ്യവസ്ഥകള്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ രേഖയെ കീ ഫാക്ട് സ്റ്റേറ്റ്മെന്റ് (Key Fact Statement, KFS) എന്നാണ് പറയുന്നത്.
അനുവദിച്ച ലോൺ തുക, വിതരണം ചെയ്ത തുക
ബാധകമായ പലിശ നിരക്കുകൾ (ഫിക്സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ്)
ലോൺ കാലാവധിയും ഇഎംഐ ഷെഡ്യൂളും
പ്രോസസ്സിംഗ് ഫീസും സേവന നിരക്കുകളും
പ്രീപേയ്‌മെന്റ് നിബന്ധനകളും ഫോർക്ലോഷർ ചാർജുകളും
വൈകിയുള്ള പേയ്‌മെന്റ് അല്ലെങ്കിൽ EMI-കൾ അടയ്ക്കാത്തതിനുള്ള പിഴകൾ
വാർഷിക ശതമാന നിരക്ക് (APR) വ്യക്തമാക്കുന്നതിലൂടെ എല്ലാ ചാർജുകളും ഉൾപ്പെടെ വായ്പയുടെ യഥാർത്ഥ ചെലവ് എത്രയായിരിക്കുമെന്ന് അപേക്ഷകന് ബോധ്യമാകും. നിയമപരമായ സംരക്ഷണം നല്‍കുന്നതിനും ഈ രേഖ ഉപകരിക്കും. തർക്കങ്ങൾക്കോ ലോണില്‍ ഉണ്ടായേക്കാവുന്ന അനധികൃത മാറ്റങ്ങൾക്കോ ഉള്ള സാധ്യത ഇത് കുറക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ സമ്മതിച്ച നിബന്ധനകളുടെ തെളിവായും കെ.എഫ്.എസ് പ്രവർത്തിക്കുന്നു.
ഏതെങ്കിലും ലോണുകളുടെ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് എല്ലായ്പ്പോഴും കെഎഫ്എസ് ശ്രദ്ധാപൂർവം പരിശോധിക്കുക. മറഞ്ഞിരിക്കുന്ന ചാർജുകൾ, ഇഎംഐ ഷെഡ്യൂളുകൾ, തിരിച്ചടവ് വ്യവസ്ഥകൾ എന്നിവ വ്യക്തമായി മനസിലാക്കുക. സംശയങ്ങൾ ഉന്നയിക്കുകയും ഏതെങ്കിലും പദം അവ്യക്തമായി തോന്നിയാൽ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്യുക. ഒന്നിലധികം ബാങ്കുകളെ വായ്പകള്‍ക്കായി സമീപിക്കുന്നുണ്ടെങ്കില്‍ താരതമ്യം ചെയ്യുന്നതിനുളള രേഖയായി കെഎഫ്എസ് വിനിയോഗിക്കാവുന്നതാണ്.
Key Fact Statement (KFS) ensures loan terms like interest, charges, and repayment are transparent and easily understood.
Read DhanamOnline in English
Subscribe to Dhanam Magazine