YouTube, Instagram വരുമാനത്തിന് എങ്ങനെ നികുതി? ഓഗസ്റ്റ് 31 അവസാന തീയതി, TDS മുതൽ GST വരെ ഇൻഫ്ലുവൻസർമാർ അറിയേണ്ടത്

പ്ലാറ്റ്‌ഫോം പേഔട്ടുകൾ, ബ്രാൻഡ് ഡീലുകൾ, സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വരുമാന സ്രോതസുകളും ക്രിയേറ്റേഴ്സ് വെളിപ്പെടുത്തേണ്ടതുണ്ട്
Influencer
Image courtesy: Canva
Published on

യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വരുമാനം നേടുന്ന ഇൻഫ്ലുവൻസർമാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത്തരം വരുമാനം സാധാരണ ശമ്പളത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് വ്യത്യസ്തമായാണ് നികുതി വകുപ്പ് കണക്കാക്കുന്നത്. കണ്ടന്റ് നിർമ്മാണം ഒരു സ്ഥിരമായ തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുടെ വരുമാനത്തെ 'ബിസിനസ് അല്ലെങ്കിൽ പ്രൊഫഷനിൽ നിന്നുള്ള ലാഭം' (Profits and gains from business or profession) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന നികുതി നിബന്ധനകൾ:

നികുതി സ്ലാബ്: ബ്രാൻഡ് കൊളാബറേഷൻ, പരസ്യ വരുമാനം, അഫിലിയേറ്റ് കമ്മീഷനുകൾ, ഉൽപ്പന്നങ്ങളുടെ വിൽപന എന്നിവയിലൂടെ ലഭിക്കുന്ന തുക വ്യക്തിയുടെ ഇൻകം ടാക്സ് സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടത്.

ടി.ഡി.എസ് (TDS): ഒരു ബ്രാൻഡിൽ നിന്നുള്ള പ്രൊഫഷണൽ ഫീ ഒരു സാമ്പത്തിക വർഷം 30,000 രൂപയിൽ കൂടുതലാണെങ്കിൽ 10 ശതമാനം ടി.ഡി.എസ് ഈടാക്കും. കൂടാതെ, സെക്ഷൻ 194R പ്രകാരം ഒരു സാമ്പത്തിക വർഷം 20,000 രൂപയിൽ കൂടുതൽ മൂല്യമുള്ള സൗജന്യ ഉൽപ്പന്നങ്ങളോ മറ്റ് ആനുകൂല്യങ്ങളോ (Perquisites) ലഭിച്ചാലും നികുതി ബാധകമാണ്.

ജി.എസ്.ടി (GST): വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ (പ്രത്യേക വിഭാഗം സംസ്ഥാനങ്ങളിൽ 10 ലക്ഷം) കൂടുതലാണെങ്കിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്.

പ്രെസംപ്റ്റീവ് ടാക്സേഷൻ: സെക്ഷൻ 44AD പ്രകാരം യോഗ്യരായ ക്രിയേറ്റേഴ്സിന് തങ്ങളുടെ ഡിജിറ്റൽ വരുമാനത്തിന്റെ 6 ശതമാനം മാത്രം ലാഭമായി കണക്കാക്കി നികുതി അടയ്ക്കാവുന്നതാണ്.

അവസാന തീയതി: 2025-26 സാമ്പത്തിക വർഷത്തെ വരുമാനം റിപ്പോർട്ട് ചെയ്യുന്നതിനായുള്ള ഐ.ടി.ആർ (ITR) ഫയൽ ചെയ്യാനുള്ള അവസാന തീയതി ഓഡിറ്റിംഗ് ആവശ്യമില്ലാത്തവർക്ക് 2026 ഓഗസ്റ്റ് 31 ആണ്. ഈ തീയതിക്ക് ശേഷം റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് 5,000 രൂപ വരെ പിഴയും പലിശയും നൽകേണ്ടി വരും. പ്ലാറ്റ്‌ഫോം പേഔട്ടുകൾ, ബ്രാൻഡ് ഡീലുകൾ, സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വരുമാന സ്രോതസുകളും കൃത്യമായി വെളിപ്പെടുത്താൻ ക്രിയേറ്റേഴ്സ് ശ്രദ്ധിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com