വാഹനങ്ങളുടെ ഓണ്‍റോഡ് വില കുറയും, ഇന്ന് മുതല്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമങ്ങള്‍
ദീര്‍ഘകാല ഓട്ടോ ഇന്‍ഷുറസ് പാക്കേജുകള്‍ ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടി നിര്‍ത്തലാക്കിയത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. പുതിയ വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ കുറവുണ്ടാകാന്‍ ഇത് കാരണമാകും. ഇതുവരെ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാല ഇന്‍ഷുറന്‍സ് എടുക്കണമായിരുന്നു.
ഇന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമേ ദീര്‍ഘകാലത്തേക്ക് ഉണ്ടാകൂ. ഇതുവരെ ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷുറന്‍സിനോടൊപ്പം ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സുകളും ദീര്‍ഘകാലത്തേക്ക് നല്‍കുന്ന പാക്കേജുകളാണ് നിര്‍ത്തലാക്കുന്നത്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ഓണ്‍ ഡാമേജും ഒരു പോളിസിയിലാകുമ്പോള്‍ പ്രീമിയം തുക വളരെ കൂടുതലായിരുന്നത് ഉപഭോക്താവിന്റെ ബാധ്യത കൂട്ടിയിരുന്നു.
ഇനി മുതല്‍ ഫോര്‍ വീലറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമേ ഉണ്ടാകൂ. സ്വന്തം വാഹനങ്ങളുടെ നാശനഷ്ടങ്ങള്‍ക്കുള്ള ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സ് ഓരോ വര്‍ഷത്തേക്കും ഇഷ്ടമുള്ള കമ്പനിയില്‍ നിന്ന് തെരഞ്ഞെടുക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline