

തൊണ്ണൂറുകളില്‍ കുട്ടിക്കാലം ആഘോഷിച്ചവരാണ് ഈ ലോകം തന്നെ മാറ്റിയതെന്നൊക്കെയുള്ള വീരവാദവുമായി നടന്നാല്‍ പോരാ. നിങ്ങളെ നോക്കാന്‍ നിങ്ങളെ ഉണ്ടാവൂ എന്ന് തിരിച്ചറിയേണ്ട പ്രായം കൂടിയാണ് 40കള്‍. കയ്യില്‍ 5 ലക്ഷത്തിന്റെ കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സും 3 ലക്ഷത്തിന്റെ വ്യക്തിഗത പോളിസിയും ഉണ്ടെന്നു കരുതി സമാധാനമായി ഇരിക്കാന്‍ വരട്ടെ. നിലവിലെ മെഡിക്കല്‍ പണപ്പെരുപ്പവും (Medical Inflation) ആശുപത്രി ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഈ തുക എത്രത്തോളം ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് എത്രത്തോളം പര്യാപ്തമാണെന്ന ചോദ്യം പ്രസക്തമാണ്.
40 വയസ് പിന്നിട്ട ഒരു വ്യക്തിക്ക് 8 ലക്ഷം രൂപയുടെ മൊത്തം കവറേജ് ഉണ്ടെങ്കിലും ചില പ്രധാന ഘടകങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്:
കമ്പനി നല്‍കുന്ന 5 ലക്ഷം രൂപയുടെ കവറേജ് നിങ്ങള്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നിടത്തോളം മാത്രമേ ലഭ്യമാകൂ. ജോലി മാറുന്ന സമയത്തോ അല്ലെങ്കില്‍ റിട്ടയര്‍മെന്റിന് ശേഷമോ ഈ പരിരക്ഷ ലഭിക്കില്ല.
മെട്രോ നഗരങ്ങളിലോ വലിയ സ്വകാര്യ ആശുപത്രികളിലോ ഒരു ഹൃദയശസ്ത്രക്രിയയോ അല്ലെങ്കില്‍ മറ്റ് പ്രധാന ശസ്ത്രക്രിയകളോ വേണ്ടി വന്നാല്‍ 8 ലക്ഷം രൂപ എന്നത് വളരെ ചെറിയ തുകയാണ്.
ഇന്ത്യയില്‍ ആരോഗ്യമേഖലയിലെ പണപ്പെരുപ്പം പ്രതിവര്‍ഷം 10-15 ശതമാനം വരെയാണ് വര്‍ധിക്കുന്നത്.
കവറേജ് വര്‍ധിപ്പിക്കാന്‍ ഏറ്റവും ലാഭകരമായ വഴി ഒരു 'സൂപ്പര്‍ ടോപ്പ്-അപ്പ്' പ്ലാന്‍ വാങ്ങുക എന്നതാണ്. പുതിയൊരു വ്യക്തിഗത പോളിസി വാങ്ങുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രീമിയത്തില്‍ ഇതിലൂടെ കവറേജ് ഉയര്‍ത്താം.
ഉദാഹരണത്തിന് നിങ്ങളുടെ കയ്യിലുള്ള 8 ലക്ഷം രൂപ 'ഡിഡക്റ്റബിള്‍' (Deductible) ആയി നിശ്ചയിച്ച് 20 ലക്ഷത്തിന്റെയോ 50 ലക്ഷത്തിന്റെയോ സൂപ്പര്‍ ടോപ്പ്-അപ്പ് പ്ലാന്‍ എടുക്കുകയാണെങ്കില്‍, വലിയ തുക വരുന്ന ആശുപത്രി ബില്ലുകള്‍ ഇതിലൂടെ കവര്‍ ചെയ്യാം.
40-45 വയസ് പിന്നിടുമ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ വ്യക്തിഗത കവറേജ് എങ്കിലും ഓരോ വ്യക്തിക്കും ഉണ്ടാവുന്നത് ഉചിതമായിരിക്കും. കൂടാതെ ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനുകള്‍ എടുക്കുമ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും മതിയായ കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
Read DhanamOnline in English
Subscribe to Dhanam Magazine