
2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പ്രീമിയം അടയ്ക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു. സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കള്‍ക്ക് ഓഫീസുകളിലെ സേവനങ്ങള്‍ സ്വീകരിക്കാമെന്നും എല്‍ഐസി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്തൃ സേവനങ്ങള്‍ സാധാരണഗതിയില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം എടുത്തിരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇതാ ലോക്ഡൗണ്‍ പ്രമാണിച്ച് എല്‍ഐസി അവതരിപ്പിച്ച അഞ്ച് പുതിയ പ്രഖ്യാപനങ്ങള്‍ അറിയാം.
അന്വേഷണങ്ങള്‍ക്കും പ്രീമിയം പേയ്‌മെന്റ്, പോളിസി ഓണ്‍ലൈന്‍ വാങ്ങല്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കായി പോളിസി ഹോള്‍ഡര്‍മാര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്ന് എല്‍ഐസി പറഞ്ഞു. മാര്‍ച്ച് 22 ന് ശേഷം ഗ്രേസ് പിരീഡ് അവസാനിക്കുന്ന ഫെബ്രുവരിയിലെ പ്രീമിയങ്ങളില്‍, എല്‍ഐസി പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഏപ്രില്‍ 15 വരെ ഇളവ് ലഭിക്കും. മിക്ക സേവനങ്ങളും ഓണ്‍ലൈനില്‍ ചെയ്യാമെന്നും എല്‍ഐസി അറിയിച്ചു.
പോളിസി ഉടമകള്‍ക്ക് ഒരു സേവന നിരക്കും കൂടാതെ ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ വഴി പ്രീമിയം അടയ്ക്കാന്‍ കഴിയും. മൊബൈല്‍ ആപ്ലിക്കേഷനായ എല്‍ഐസി പേ ഡയറക്റ്റ് ഡൗണ്‍ലോഡ് ചെയ്തുകൊണ്ട് പ്രീമിയങ്ങള്‍ അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് പോളിസി ഹോള്‍ഡര്‍മാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും അടിസ്ഥാന വിശദാംശങ്ങള്‍ നല്‍കി നേരിട്ട് പണമടയ്ക്കാമെന്നുമുള്ളതാണ് പുതിയ സൗകര്യം.
എല്‍ഐസി സേവനങ്ങള്‍ എല്ലാ ഐഡിബിഐ, ആക്സിസ് ബാങ്ക് ശാഖകളിലും ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) വഴിയും ലഭ്യമാക്കിയിട്ടുണ്ട്. പ്രീമിയം അടയ്ക്കാനുള്ള സേവനങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.
പ്യുവര്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ ടെക് ടേം , ജീവന്‍ ശാന്തി ആന്വിറ്റി പ്ലാന്‍, കാന്‍സര്‍ കവര്‍, എസ് ഐ പി പി നിവേഷ് പ്ലസ് എന്നിങ്ങനെ അഞ്ച് പ്ലാനുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് എല്‍ഐസി അറിയിച്ചു
വൈറസ് മൂലമുണ്ടാകുന്ന മരണ ക്ലെയിമുകള്‍ മറ്റ് മരണകാരണങ്ങള്‍ക്ക് തുല്യമായി പരിഗണിക്കുമെന്നും അടിയന്തിര അടിസ്ഥാനത്തില്‍ പേയ്മെന്റുകള്‍ നടത്തുമെന്നും എല്‍ഐസി പോളിസി ഉടമകള്‍ക്ക് ഉറപ്പ് നല്‍കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine