വെള്ളക്കെട്ടില്‍ പെട്ട വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാന്‍; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

വീണ്ടും ഒരു പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ് നമ്മള്‍. വെള്ളപ്പൊക്കം മൂലമുണ്ടായ അപകടങ്ങള്‍ക്കു പുറമെ വെള്ളക്കെട്ടില്‍ പെട്ട വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള വേവലാതികളും നിലനില്‍ക്കുകയാണ്. ഇതാ വെള്ളക്കെട്ടില്‍ പെട്ടുപോയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച് നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍.

  • വീട്ടിലോ ഫഌറ്റിലോ നിര്‍ത്തിയിട്ട അവസ്ഥയിലുള്ള (വെള്ളത്തിലുള്ള) ചിത്രം പകര്‍ത്തുക. വണ്ടി നമ്പര്‍പ്ലേറ്റ് കാണുന്ന രീതിയില്‍ ഒരു ചിത്രം ഉണ്ടായിരിക്കണം.

  • വെള്ളം കയറിയെന്നുറപ്പായാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. എക്‌സ്‌ഹോസ്റ്റ് വഴി വെള്ളം എന്‍ജിനുള്ളിലെത്തും. അങ്ങനെ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല.

  • സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിക്കഴിഞ്ഞാല്‍ അടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് മാറ്റുക. വലിച്ചു കെട്ടി മാത്രമേ വണ്ടി കൊണ്ടുപോകാവൂ എന്നും സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കരുതെന്നും പറയുക.

  • വെള്ളപ്പൊക്കത്തില്‍ ഇ്ന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഓഫീസിലെത്തിയാല്‍ നിങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ മറ്റു വിവരങ്ങളെല്ലാം ലഭിക്കും.

  • എന്‍ജിന്‍ പ്രൊട്ടക്റ്റഡ് ഇന്‍ഷുറന്‍സ് അല്ല എങ്കിലും വെള്ളപ്പൊക്കത്തിലോ മറ്റ് പ്രകൃതി ദുരന്തം കൊണ്ടോ വാഹനത്തിനുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.

Related Articles
Next Story
Videos
Share it