

ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പട്ടം വീണ്ടും ഗൗതം അദാനിക്ക് സ്വന്തം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ (Bloomberg Billionaires Index) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറാണ് അദാനിയുടെ ആസ്തി.
ഈ വര്‍ഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തിയതാണ് അദ്ദേഹത്തിന് തുണയായത്. അദാനിയുടെ ആസ്തിയില്‍ ഈ വര്‍ഷം മാത്രം 810 കോടി ഡോളറിന്റെ വര്‍ധനവുണ്ടായി.
അതേസമയം, റിലയന്‍സ് ഓഹരികളിലെ ഇടിവ് മൂലം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1,690 കോടി ഡോളറിന്റെ കുറവുണ്ടായി. 9,080 കോടി ഡോളറാണ് നിലവില്‍ അംബാനിയുടെ സമ്പാദ്യം.
ലോകസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി 19-ാം സ്ഥാനത്താണ്. മുകേഷ് അംബാനി തൊട്ടുപിന്നാലെ 20-ാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ അദാനിയുടെ സമ്പത്തില്‍ ഒറ്റദിവസം കൊണ്ട് 356 കോടി ഡോളറിന്റെ വര്‍ധനവുണ്ടായി. ഓഹരി വിപണിയില്‍ ഇന്നലെ സെന്‍സെക്‌സ് 123 പോയിന്റ് ഇടിഞ്ഞെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച നേട്ടം രേഖപ്പെടുത്തുകയായിരുന്നു.
അദാനി-അംബാനി പോരാട്ടം ഇന്ത്യന്‍ ബിസിനസ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. ഓഹരി വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇവരുടെ റാങ്കിംഗില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
ആഗോളതലത്തില്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. 65,600 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. രണ്ടാമതുള്ള ലാറി പേജിന് 28,600 കോടി ഡോളര്‍ ആസ്തിയുണ്ട്.
ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ 20 ശതകോടീശ്വരന്മാരില്‍ ഏഴ് പേരുടെ ആസ്തിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ സമ്പത്തിലാണ് ഏറ്റവും വലിയ കുറവുണ്ടായത്; 4,400 കോടി ഡോളറാണ് അദ്ദേഹത്തിന് നഷ്ടമായത്. സ്റ്റീവ് സ്റ്റീവ് ബാമര്‍, ലാറി എലിസണ്‍, ബില്‍ ഗേറ്റ്‌സ്, വാറന്‍ ബഫറ്റ്, അമാന്‍സിയോ ഒര്‍ട്ടേഗ, മുകേഷ് അംബാനി എന്നിവരാണ് തിരിച്ചടി നേരിട്ട മറ്റ് പ്രമുഖര്‍.
Gautam Adani regains Asia’s richest title surpassing Mukesh Ambani amid stock market shifts.
Read DhanamOnline in English
Subscribe to Dhanam Magazine