
മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പോളിസി ഉടമകള്‍ക്ക് കൂടുതല്‍ അസുഖങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ കവറേജ് ലഭ്യമാക്കണമെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യവും കോവിഡ് രോഗ ബാധയും രാജ്യത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളിലെ കവറേജും ഒപ്പം പ്രീമിയം നിരക്കും വര്‍ധിപ്പിക്കാനിട.
ജനിതക രോഗങ്ങള്‍, മാനസികാരോഗ്യപ്രശ്‌നങ്ങള്‍, കൃത്യമ ജീവന്‍രക്ഷാ ഉപകരങ്ങള്‍, പ്രായാധിക്യം കൊണ്ടുള്ള പേശീരോഗികള്‍, മാസമുറ നിലയ്ക്കുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കവറേജ് നല്‍കണമെന്ന് ഐആര്‍ഡിഎ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനനുസരിച്ച് പുതിയ രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഐആര്‍ഡിഎയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുതുതായി ഫയല്‍ ചെയ്തിരിക്കുന്ന പോളിസികളുടെ പ്രീമിയം നിരക്കും മുന്‍പത്തേക്കാള്‍ കൂടുതലാണ്.
കൂടുതല്‍ രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നല്ലകാര്യമാണ്. പക്ഷേ പ്രീമിയം നിരക്കും അതിനനുസരിച്ച് കൂടും.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ പ്രീമിയത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ക്ലെയിം സെറ്റില്‍മെന്റ് നിരക്ക്, ഓരോ വര്‍ഷവും വില്‍ക്കുന്ന പോളിസികളുടെ എണ്ണം, പ്രായത്തിലെ വ്യത്യാസം, രോഗസാധ്യതകള്‍, ഉല്‍പ്പന്നത്തിന്റെ മെച്ചം, പുതിയ നയങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പ്രീമിയം നിരക്കിനെ ബാധിക്കും.
കവറേജ് കൂടുമ്പോള്‍ അതുകൊണ്ട് തന്നെ പ്രീമിയം നിരക്കും ഉയരും. ഇപ്പോഴത്തെ അഞ്ചു മുതല്‍ പത്തു ശതമാനം വരെ നിരക്കുകള്‍ ഉയര്‍ന്നേക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
കോവിഡ് ബാധ വന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം നിരക്കുകള്‍ പുനഃപരിശോധിച്ചേക്കാം. ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ആശുപത്രി വാസം വേണ്ടിവരുന്ന ഇത്തരം അസുഖങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍, ഉയര്‍ന്ന ആരോഗ്യ പരിരക്ഷാ ചെലവിലെ വര്‍ധന കൂടി പരിഗണിക്കുമ്പോള്‍ പ്രീമിയം നിരക്കുകള്‍ ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine