
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയവും വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയവും അടയ്ക്കുന്നതിനുള്ള സമയ പരിധി ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വീണ്ടും നീട്ടി. മെയ് 15 വരെ സാവകാശം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ഏപ്രില്‍ 21 വരെ പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 14 വരെയുള്ള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതോടെയാണ് സമയപരിധി മെയ് 15 വരെ നീട്ടിയത്. മാര്‍ച്ച് 25 നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍ മതി. ഈ കാലയളവില്‍ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി സജീവമായിരിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സാധാരണയായി തന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരു മാസം വരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാല്‍ ഈ സമയത്ത് ക്ലെയിം ആവശ്യമായി വന്നാല്‍ പരിഗണിക്കില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine