ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി: കമ്പനി മാറുമ്പോള്‍ ശ്രദ്ധിക്കുക

നിലവിലുള്ള പോളിസികള്‍ ഒഴിവാക്കി മറ്റൊരു കമ്പനിയുടെ ഇന്‍ഷുറന്‍സ് പ്ലാനിലേക്ക് മാറാനുള്ള സൗകര്യമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി. വളരെ എളുപ്പത്തില്‍ ഇത്തരത്തില്‍ പോളിസികള്‍ മാറ്റാന്‍ സാധിക്കും.

നിങ്ങളുടെ നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വഭാവവും സേവനങ്ങളും സ്വീകാര്യമല്ലെന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പോളിസി മാറ്റാന്‍ ശ്രമിക്കാവുന്നതാണ്. പോളിസി പോര്‍ട്ട് ചെയ്യാനുള്ള ഫോമില്‍ ഒപ്പു വയ്ക്കും മുന്‍പു തന്നെ എല്ലാ നിബന്ധനകളും വായിച്ചു മനസിലാക്കിയിരിക്കണമെന്നു മാത്രം.

  • നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ മറ്റൊരു പോളിസിയിലേക്ക് മാറാനാകും എന്നതാണ് ഇതിന്റെ പ്രധാന ഗുണം
  • ഇപ്പോള്‍ എടുത്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിനു സമാനമായ മറ്റൊരു കമ്പനിയുടെ പ്ലാനിലേക്കാണ് മാറാന്‍ സാധിക്കുന്നത്.
  • നിലവിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി അവസാനിക്കുന്നതിനു 45 ദിവസം മുന്‍പു തന്നെ പുതിയ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അപേക്ഷ നല്‍കിയിരിക്കണം.
  • അപേക്ഷ ലഭിച്ച് എഴു ദിവസത്തിനകം പഴയ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററിയും ക്ലെയിം ഹിസ്റ്ററിയുമൊക്കെ നേടി പുതിയ കമ്പനി പോര്‍ട്ടിംഗ് പ്രക്രിയ മുന്നോട്ടുകൊണ്ടുപോകും.
  • ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ പോര്‍ട്ടിംഗിനായി അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ പുതിയ ഇന്‍ഷുറന്‍സ് കമ്പനി ഇതിനോട് പ്രതികരിച്ചിരിക്കണമെന്നാണ് നിബന്ധന. അല്ലാത്തപക്ഷം പഴയ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് 30 ദിവസത്തെ ഷോര്‍ട്ട് ടേം പോളിസി ലഭ്യമാക്കേണ്ടത് പുതിയ കമ്പനിയുടെ ബാധ്യതയാണ്.
  • നിലനില്‍ക്കുന്ന വ്യവസ്ഥകളൊന്നുമില്ലാതിരിക്കുകയും പോളിസി ക്ലെയിം ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോര്‍ട്ടിംഗ് കുറച്ചു കൂടി എളുപ്പമാണ്.
  • പഴയ പോളിസിയില്‍ വെയ്റ്റിംഗ് പിരീഡ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ പ്ലാന്‍ മാറിയാലും അതിന്റെ ഗുണം ലഭ്യമാക്കാനാകും. ഉദാഹരണത്തിന് ഒരു പ്രത്യേക രോഗത്തിന് മൂന്നു വര്‍ഷത്തെ വെയ്റ്റിംഗ് പിരീഡ് നിങ്ങള്‍ പൂര്‍

    ത്തിയാക്കിയെങ്കില്‍ പുതിയ പോളിസിയെടുക്കുമ്പോള്‍ വീണ്ടും അത്രയും കാലം കാത്തിരിക്കേണ്ടതില്ല.

Related Articles
Next Story
Videos
Share it