

നിങ്ങളുടെ കൈവശമുള്ള സ്വര്‍ണം സാധാരണ എങ്ങനെയാണ് സൂക്ഷിക്കുന്നത്?
ചിലര്‍ അത്യാവശ്യം വേണ്ട ആഭരണങ്ങള്‍ ധരിച്ചുനടക്കുകയും ബാക്കിയുള്ളവ വീട്ടിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരം ആസ്തികള്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ആജീവനാന്തം അധ്വാനിച്ചുണ്ടാക്കിയ സമ്പത്താണ് നഷ്ടപ്പെടുന്നതെന്ന് ഓര്‍ക്കണം.
ഭവനഭേദനം, കവര്‍ച്ച, ആക്രമണം, മാല പൊട്ടിക്കല്‍ എന്നിവ ഇപ്പോള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞു. മാത്രമല്ല ബാങ്ക് ലോക്കറുകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുവകകള്‍ എന്തുതന്നെ നഷ്ടപ്പെട്ടാലും അതിനനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ സ്വര്‍ണം ഏത് സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലും സാമ്പത്തിക നഷ്ടങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ഒരു പദ്ധതി നിങ്ങള്‍ അറിഞ്ഞിരിക്കണം.
മലയാളികള്‍ വീടിനും സാധനസാമഗ്രികള്‍ക്കും ധാരാളം പണം ചെലവഴിക്കുന്നവരാണ്. എന്നാല്‍ കവര്‍ച്ച, മോഷണം, കൊടുങ്കാറ്റ്, തീപിടിത്തം, പൊട്ടിത്തെറി, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഭൂമികുലുക്കം മുതലായവ ഇടക്കൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, വളരെ നാമമാത്രമായ തുക അടച്ച് വീടിനെയും വീട്ടിലെ സാധനസാമഗ്രികളും സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
നിങ്ങളുടെ വീടും വീട്ടുപകരണങ്ങളും സ്വര്‍ണാഭരണങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ഹോം പ്രൊട്ടക്റ്റര്‍ പ്ലാനിലൂടെ കഴിയും.
വളരെ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമെ ഇതിനുള്ളൂ. പോളിസി എടുക്കുന്ന ആളിന്റെ പേര്, മേല്‍വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍, വീടിന്റെ നമ്പര്‍, ആധാര്‍ നമ്പര്‍, വീടിന്റെ വിസ്തീര്‍ണം, കാലപ്പഴക്കം, നിര്‍മാണ ചെലവ് (ഇപ്പോഴത്തെ വിപണി നിരക്കില്‍) എന്നിവയാണ് നല്‍കേണ്ടത്. അതിനോടൊപ്പം വീട്ടിലെ സാധനസാമഗ്രികളുടെ വിലകൂടി നല്‍കണം. സ്വര്‍ണാഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ വിശദവിവരങ്ങളും വിപണി വിലയും നല്‍കണം. ഇതില്‍ സ്വന്തമായി ഉപയോഗിക്കുന്നതും വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളതും ലോക്കറില്‍ വെച്ചിട്ടുണ്ടെങ്കില്‍ അതിന്റെയും വിശദവിവരങ്ങള്‍ നല്‍കണം. ഇതിന് നാം നല്‍കേണ്ടതായ വാര്‍ഷിക പ്രീമിയത്തിന്റെ നിരക്ക് പരിശോധിക്കാം.
ഇതിനുപുറമെ 18% ജിഎസ്ടിയും ബാധകമാണ്.
(എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്റ്ററാണ് ലേഖകന്‍. ഫോണ്‍: 98957 68333. ഇ-മെയ്ല്‍: odatt@aimsinsurance.in)
(Originally published in Dhanam Magazine April 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine