യുവാക്കള്‍ക്കായി സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍, 1,000 രൂപ പ്രീമിയം അടച്ചാല്‍ പദ്ധതിയില്‍ ചേരാം

ആദ്യമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും കുറഞ്ഞ നിക്ഷേപങ്ങളിലൂടെ നേരത്തെ സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കുന്നതാണ് പദ്ധതി
Debit card, Insurance
Image by Canva
Published on

ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനായി തയ്യാറാക്കിയ മാര്‍ക്കറ്റ് ലിങ്ക്ഡ് പദ്ധതിയായ ഐ.സി.ഐ.ഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസുമായി ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. മാസം കുറഞ്ഞത് 1,000 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ ചേരാം. ഈ പദ്ധതിയിലെ ലൈഫ് കവര്‍ ഏതൊരു അപ്രതീക്ഷിത സാഹചര്യത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതായി കമ്പനി പറഞ്ഞു.

യുവാക്കളെ ചെറുപ്പത്തില്‍ത്തന്നെ നിക്ഷേപം ആരംഭിക്കാനും ദീര്‍ഘകാലം അതില്‍ തുടരാനും പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗമാണ് യൂലിപ് (യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍). ചെലവുകുറഞ്ഞതും നികുതി ആനുകൂല്യവും നല്‍കുന്ന ഈ പദ്ധതി ആദ്യമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും കുറഞ്ഞ നിക്ഷേപങ്ങളിലൂടെ നേരത്തെ സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുന്നതിനായി 25 ഫണ്ടുകളും നാല് പോര്‍ട്ട്ഫോളിയോ സ്ട്രാറ്റജികളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ഐ.സി.ഐ.സി.ഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് ലഭ്യമാക്കുന്നു. ഉപയോക്താക്കള്‍ക്ക് യാതൊരു ചെലവോ നികുതി ബാധ്യതയോ കൂടാതെ ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ട് തങ്ങളുടെ അസറ്റ് അലോക്കേഷന്‍ ക്രമീകരിക്കാനും സാധിക്കും. ഇതിനുപുറമെ ലൈഫ് കവറിലൂടെ ഈ പദ്ധതി ഉപയോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. പോളിസി ഉടമയുടെ അഭാവത്തിലും ദീര്‍ഘകാല നിക്ഷേപ ലക്ഷ്യം തുടരാന്‍ കഴിയുന്ന വിധത്തില്‍ വെയ്വര്‍ ഓഫ് പ്രീമിയം എന്ന ആഡ്-ഓണ്‍ ബെനിഫിറ്റ് തിരഞ്ഞെടുക്കാനും കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com