

അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ ഇനി ഉടമയ്ക്കു വിട്ടു നൽകില്ല. പകരം അവ കോടതി മുഖേന ലേലം ചെയ്തു വിൽക്കും. ഇതിനായി മോട്ടോർ വാഹന നിയമ ചട്ടം സർക്കാർ ഭേദഗതി ചെയ്‌തെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് പിടികൂടി ഹാജരാക്കുന്ന വാഹനം കോടതി വഴി ലേലം ചെയ്തുകിട്ടുന്ന തുക എംഎസിടിയിൽ നിക്ഷേപിക്കണം. കോടതി മുഖേന പ്രതികളിൽനിന്നു ബാങ്ക് ഗാരന്റി വാങ്ങാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
ഇൻഷുറൻസ് ഇല്ലാതെ വാഹനം ഒാടിക്കുന്നവരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി.
Read DhanamOnline in English
Subscribe to Dhanam Magazine