ഏപ്രിൽ ഒന്നുമുതൽ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും

ഏപ്രിൽ ഒന്നുമുതൽ ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ കുറവുവരും. 22-50 വയസിനിടയിലുള്ളവർക്കാണ് പ്രീമിയം കുറയുക.

ഇൻഷുറൻസ് കമ്പനികൾ പ്രീമിയം നിശ്ചയിക്കുന്നതിനുള്ള മോർട്ടാലിറ്റി ടേബിളുകൾ പുതുക്കുന്നതുമൂലമാണ് പ്രീമിയത്തിലും മാറ്റം വരുന്നത്. അടുത്ത സാമ്പത്തിക വർഷം മുതലാണ് 2012-14 മോർട്ടാലിറ്റി ടേബിൾ പ്രാബല്യത്തിൽ വരുന്നത്.

നിലവിൽ 2006-08 മോർട്ടാലിറ്റി ടേബിളാണ് പ്രീമിയം നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്. ഇൻഷുറൻസ് കവർ ഉള്ള 1000 പേരിൽ എത്ര പേർ മരണപ്പെട്ടു എന്നതിന്റെ കണക്കാണ് മോർട്ടാലിറ്റി ടേബിൾ. പോളിസി ഹോൾഡർമാർക്ക് എത്രമാത്രം പണം നീക്കിവെക്കണം എന്ന് ഇൻഷുറൻസ് കമ്പനികൾ തീരുമാനിക്കുന്നത് ഈ ടേബിളിന്റെ അടിസ്ഥാനത്തിലാണ്.

ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ പുറത്തുവിട്ട പുതുക്കിയ ടേബിൾ അനുസരിച്ച് 22നും 50നും ഇടയില്‍ പ്രായമുള്ളവരുടെ മരണ നിരക്ക് (mortality rates) 4-16 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. 14 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ മോർട്ടാലിറ്റി റേറ്റിലും കുറവു വന്നിട്ടുണ്ട്.

അതേസമയം, 82-105 പ്രായത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ധിച്ചതിനാൽ അവരുടെ പ്രീമിയത്തില്‍ വര്‍ധനവിന് സാധ്യതയുണ്ട്. 3-21ശതമാനമാണ് മോര്‍ട്ടാലിറ്റി റേറ്റ്.

ചില രാജ്യങ്ങളിൽ മോർട്ടാലിറ്റി ടേബിൾ എല്ലാ വർഷവും പുനർനിർണയിക്കും. ഇന്ത്യയിൽ പക്ഷെ അഞ്ചോ ആറോ വർഷം കൂടുമ്പോഴാണ് പുതുക്കുക.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Related Articles
Next Story
Videos
Share it