
വിമാനയാത്രക്കാർക്ക് 50 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി ഐആർസിടിസി. ഐആർസിടിസി വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാകും. ഏത് ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്കും ലഭിക്കും.
അപകട മരണം, അപകടം മൂലം പൂർണമായതോ സ്ഥിരമായതോ ആയ ശാരീരിക വൈകല്യങ്ങൾ എന്നിവയ്ക്ക് കവറേജ് ലഭിക്കും.
ഇൻഷുറൻസ് പ്രീമിയം ചെലവുകൾ ഐആർസിടിസി വഹിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine