അനാവശ്യ വാദങ്ങളില്‍ ഇനി ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാനാകില്ല; പുതിയ നിര്‍ദേശവുമായി ഐആര്‍ഡിഎഐ

അനാവശ്യ വാദങ്ങളില്‍ ഇനി ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാനാകില്ല; പുതിയ നിര്‍ദേശവുമായി ഐആര്‍ഡിഎഐ
Published on

ഇന്‍ഷുറന്‍സ് പ്രീമിയം തുക കൃത്യമായി അടച്ചാലും ക്രെയിം തുക ലഭിക്കാതെ വരുന്ന സാഹചര്യങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകാം. അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് ക്ലെയിമുകള്‍ നിരസിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികളെ നിരീക്ഷിക്കുമെന്നും പുതിയ നിയമം കൊണ്ടുവരുമെന്നും ഐആര്‍ഡിഎഐ. തുടര്‍ച്ചയായി എട്ട് വര്‍ഷമോ അതിലധികമോ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുകയും അത്തരക്കാരുടെ ക്ലെയിമുകളില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് നിരസിക്കുകയും ചെയ്താല്‍ കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഐആര്‍ഡിഎഐ പറഞ്ഞിരിക്കുകയാണ്.

അതോടൊപ്പം തന്നെ മുന്‍പെ ഉള്ള രോഗം മറച്ച് വയ്ക്കല്‍ പോലുള്ള ഗുരുതരമായ പാളിച്ചകള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ മാത്രമെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ക്ലെയിമുകളില്‍ തടസ്സപ്പെടുത്താനാകൂ എന്നും ഐആര്‍ഡിഎഐ പറയുന്നു.

ഡേ കെയര്‍ സര്‍ജറി പോലുള്ളവയ്ക്ക് മതിയായ രേഖകളുണ്ടെങ്കിലും ക്ലെയിം നിരസിക്കപ്പെടാറുണ്ട്. ഇതിനെതിരെയും കമ്പനികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. പുതിയ നിയമ നിര്‍ദേശങ്ങള്‍ 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഐആര്‍ഡിഎഐ പറയുന്നു.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ചാല്‍ ക്ലെയിമുകളില്‍ കമ്പനിക്ക് തടസവാദം ഉന്നയിക്കാന്‍ സാധിക്കില്ലന്ന് ഐആര്‍ഡിഎഐ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അത് പോലെ പോളിസി ഉടമ അറിയാതെ തട്ടിപ്പില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും അത്തരത്തില്‍ തെളിയിക്കപ്പെട്ടാല്‍ ക്ലെയിം തുക ലഭ്യമാക്കാനുള്ള സാധ്യതകളുണ്ടെന്നും ഐ ആര്‍ ഡി എ ഐ വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com