കാലാവധിയെത്തിയ പ്രീമിയം ഏപ്രില്‍ 15 വരെ അടയ്ക്കാന്‍ എല്‍.ഐ.സി അനുമതി
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ എല്ലാ പ്രീമിയം കുടിശ്ശികകളും അടയ്ക്കാനുള്ള സമയ പരിധി ഏപ്രില്‍ 15 വരെ നീട്ടി. കോവിഡ്-19 വ്യാപനം മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐഐ) പോളിസി ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി പ്രഖ്യാപിച്ച നടപടികളുടെ ഭഗമാണ് ഈ ആനുകൂല്യം.
ലൈഫ് ഇന്‍ഷുറന്‍സ് വിപണിയുടെ 75 ശതമാനവും നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ നടപടി പോളിസി ഉടമകള്‍ക്ക് വളരെ ആശ്വാസകരമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പോളിസി ഉടമകള്‍ക്ക്് വേണമെങ്കില്‍ പുതുക്കല്‍ പ്രീമിയം അടയ്ക്കുന്നതിനുള്ള ഗ്രേസ് പിരീഡ് 30 ദിവസം വരെ നീട്ടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ കഴിഞ്ഞ മാസം ലൈഫ് ഇന്‍ഷുറര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷമാണ് ഏപ്രില്‍ 15 വരെ അനുവദിച്ചത്.ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളും മാര്‍ച്ചില്‍ പുതുക്കല്‍ പ്രീമിയം അടയ്ക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടിയിരുന്നു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്കായി, വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയകള്‍ വികസിപ്പിച്ചുകൊണ്ട് അവ വേഗത്തില്‍ പരിഹരിക്കാന്‍ ലൈഫ് ഇന്‍ഷുറര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളതായി ഐആര്‍ഡിഎഐ നേരത്തെ അറിയിച്ചിരുന്നു.'രാജ്യത്ത് നിലവിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍, പുതുക്കല്‍ പ്രീമിയങ്ങള്‍ അടയ്ക്കുന്നതിന് വിപുലമായ സമയപരിധി നല്‍കാനുള്ള ഐആര്‍ഡിഐയുടെ തീരുമാനം ശരിയായ ദിശയിലുള്ള നടപടിയാണ്, തീര്‍ച്ചയായും ഉപഭോക്തൃ സൗഹൃദം'- ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പുനീത് നന്ദ പറഞ്ഞു.
ഇതിനു പുറമേ, ലോക്ക്ഡൗണ്‍ കാലയളവില്‍ കാലഹരണപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള തീയതി ഏപ്രില്‍ 21 വരെ നീട്ടാന്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐആര്‍ഡിഐ സര്‍ക്കുലര്‍ അറിയിച്ചു.ഈ സമയം വരെ പ്രീമിയം അടയ്ക്കുന്നത് മുടങ്ങിയാലും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുടര്‍ച്ച ഉറപ്പാക്കുന്ന നടപടിയാണിത്.
'പ്രീമിയം അടയ്ക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടാന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യാര്‍ത്ഥം റെഗുലേറ്റര്‍ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും സ്ഥിരവും നിരന്തരവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ അത് ഉടനടി നടപ്പാക്കി,'- ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ മായങ്ക് ബത്വാള്‍ പറഞ്ഞു. ലോക്ക്ഡൗണിനിടയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖ്യമായും ഓണ്‍ലൈന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പോളിസി സേവന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ ഉപഭോക്താക്കളോട് ശുപാര്‍ശ ചെയ്യുന്നതായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ സഞ്ജീവ് നൗട്ടിയാല്‍ അറിയിച്ചു.
വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, പേസാപ്പ്, പേടിഎം, ബിബിപിഎസ് എന്നിവയിലൂടെ പ്രീമിയം അടയ്ക്കുക സുഗമമാണ്്. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വാട്ട്സ്ആപ്പ് ബോട്ട് ഇറ്റി, എല്ലെ ചാറ്റ് ബോട്ട്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയിലൂടെ കൂടാതെ മറ്റു സേവനങ്ങളുമുണ്ട്-എച്ച്ഡിഎഫ്‌സി ലൈഫ് വക്താവ് പറഞ്ഞു.
പൂര്‍ണ്ണമായോ ഭാഗികമായോ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങളില്‍ പോളിസി ഉടമകളെ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ / ലഘുലേഖകള്‍ വഴിയും എസ്എംഎസുകള്‍, ഇ-മെയിലുകള്‍, പത്രക്കുറിപ്പ് എന്നിവയിലൂടെയും വിവരങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തങ്ങള്‍ ഉറപ്പാക്കിയിട്ടുള്ളതായി ടാറ്റ എഐഎ ലൈഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് ഹെഡുമായ യൂസഫ് പച്മരിവാല അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline