പ്രതിസന്ധി ഘട്ടത്തിലും തലയുയര്‍ത്തി എല്‍ ഐ സി

പ്രതിസന്ധി ഘട്ടത്തിലും തലയുയര്‍ത്തി എല്‍ ഐ സി
Published on

രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍, ഏപ്രില്‍ മുതല്‍ ജൂലൈ വരെ, പോളിസി വില്‍പ്പനയില്‍ രാജ്യത്തെ 66.15 ശതമാനം വിപണി വിഹിതമാണ് എല്‍ ഐ സി സ്വന്തമാക്കിയത്. ആദ്യ വര്‍ഷത്തെ പ്രീമിയം കളക്ഷനില്‍, ഇക്കാലയളവില്‍ എല്‍ ഐ സിയുടെ വിപണി വിഹിതം 71.87 ശതമാനമായിരുന്നു.

ആഗസ്ത് മാസത്തില്‍ പോളിസികളുടെ എണ്ണത്തില്‍ എല്‍ ഐ സിയുടെ വിപണി വിഹിതം 71.27 ശതമാനമായാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ആദ്യ വര്‍ഷ പ്രീമിയം കളക്ഷനില്‍ 72.91 ശതമാനം വിപണി വിഹിതവും ആഗസ്തില്‍ എല്‍ ഐ സി കൈപിടിയിലാക്കി.

കോവിഡ് 19 എന്ന ലോകത്തെ അടിമുടി കീഴ്‌മേല്‍ മറിച്ച മഹാമാരിക്കിടയിലും മിന്നുന്ന പ്രകടനമാണ് എല്‍ ഐ സിയുടേത്. ടെക്‌നോളജി, ജനങ്ങളുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും അറിഞ്ഞുള്ള പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, അനുദിനം വലുതായി കൊണ്ടിരിക്കുന്ന ഏജന്റുമാരുടെ ശൃംഖല, ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ട രാജ്യത്തെ ഓരോ വ്യക്തിയിലേക്കും ഇന്‍ഷുറന്‍സ് എത്തിക്കണമെന്ന നിശ്ചദാര്‍ഢ്യം ഇവയെല്ലാമാണ് എല്‍ ഐ സിക്ക് കരുത്ത് പകരുന്ന ഘടകങ്ങള്‍.

ഇന്‍ഷുറന്‍സ് ഏജന്റുമാരെ കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തിലും എല്‍ ഐ സി രാജ്യത്ത് മിന്നുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. മൊത്തം ഇന്‍ഷുറന്‍സ് ഇന്‍ഡ്‌സ്ട്രിയുടെ വ്യക്തിഗത പുതിയ പ്രീമിയം ബിസിനസിന്റെ 62.26 ശതമാനവും സംഭാവന ചെയ്യുന്നത് ഏജന്റുമാരാണ്. എല്‍ ഐ സിയുടെ കാര്യത്തില്‍ ഇത് 95.81 ശതമാനവുമാണ്. പുതിയ ഏജന്റുമാരെ നിയമിക്കുന്നത് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം അതുകൊണ്ട് തന്നെ നിര്‍ണായകവുമാണ്. ജൂലൈ 31ലെ കണക്ക് പ്രകാരം എല്‍ ഐ സി പുതുതായി 58,216 ഏജന്റുമാരെയാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് 1178 ഏജന്റുമാരാണ് കൊഴിഞ്ഞുപോയത്. രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ 54.25 ശതമാനം എല്‍ ഐ സി ഏജന്റുമാരാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com