

2020 ലെ ബജറ്റ് എല്‍ഐസി പോളിസിയുടമകള്‍ക്ക് തിരിച്ചടിയായി. വരുമാന നികുതിയുടെ സ്ലാബ് നിരക്കുകളില്‍ മാറ്റം വരുത്തിയതോടൊപ്പം എല്‍ഐസിയില്‍ നിന്നുള്ള ഡിവിഡന്റിന് പോളിസിയുടമ നികുതി നല്‍കണമെന്ന നിര്‍ദ്ദേശമാണ് പൊല്ലാപ്പായത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, പോളിസിയുടമകള്‍ ഡിവിഡന്റിനു മേല്‍ 14.5 ശതമാനം നികുതി നല്‍കേണ്ടി വരും.
നിലവില്‍ ഡിവിഡന്റിനുള്ള നികുതി നല്‍കേണ്ടത് അതാത് ഇന്‍ഷുറന്‍സ് കമ്പനികളാണ്.
മാത്രമല്ല, പുതുക്കിയ നികുതി ഘടന പ്രകാരം കുറഞ്ഞ നിരക്കിലുള്ള നികുതി സ്‌കീം തിരഞ്ഞെടുക്കുമ്പോള്‍ 80 സി പ്രകാരമുള്ള ഇളവുകള്‍ ലഭ്യമാകില്ലെന്നതും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ ലഭിച്ചിരുന്ന നികുതിയിളവ് പുതിയ സ്‌കീം പ്രകാരം ലഭ്യമല്ലാതാകുമ്പോള്‍ നിക്ഷേപകര്‍ വിട്ടു നില്‍ക്കുമെന്നതാണ് ഇന്‍ഷുറന്‍സ് മേഖലയെ ആശങ്കയിലാഴ്ത്തുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine