കടക്കെണിയില്‍ പെട്ടാലും കുടുംബം സുരക്ഷിതം; ഇന്‍ഷുറന്‍സില്‍ ഈ 'കവചം' ഉണ്ടോ? അറിഞ്ഞിരിക്കാം 150 വര്‍ഷം പഴക്കമുള്ള ഈ നിയമം

സാമ്പത്തിക സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണെങ്കിലും ഭൂരിഭാഗം ആളുകളും ഇന്നും ഇതിനെക്കുറിച്ച് അജ്ഞരാണ്
കടക്കെണിയില്‍ പെട്ടാലും കുടുംബം സുരക്ഷിതം; ഇന്‍ഷുറന്‍സില്‍ ഈ 'കവചം' ഉണ്ടോ? അറിഞ്ഞിരിക്കാം 150 വര്‍ഷം പഴക്കമുള്ള ഈ നിയമം
Published on

സ്വന്തം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണ് നാം ഓരോരുത്തരും ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്. എന്നാല്‍ കടബാധ്യതകളോ മറ്റ് സാമ്പത്തിക ബാധ്യതകളോ വരുമ്പോള്‍ ഈ തുക കുടുംബത്തിന് ലഭിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? അവിടെയാണ് 1874-ലെ 'മാരീഡ് വിമന്‍സ് പ്രോപ്പര്‍ട്ടി ആക്ട്' (Married Women's Property Act - MWPA) പ്രസക്തിയേറുന്നത്.

സാമ്പത്തിക സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണെങ്കിലും ഭൂരിഭാഗം ആളുകളും ഇന്നും ഇതിനെക്കുറിച്ച് അജ്ഞരാണ്. ഒരു സാമ്പത്തിക സുരക്ഷാ കവചമായി ഈ നിയമത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കാം.

എന്താണ് MWPA?

ഒരു ഭര്‍ത്താവ് തന്റെ ഭാര്യയുടെയോ മക്കളുടെയോ പേരില്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് പോളിസി ഈ നിയമത്തിന് കീഴിലാണെങ്കില്‍, ആ തുകയുടെ പൂര്‍ണ്ണ അവകാശം അവര്‍ക്ക് മാത്രമായിരിക്കും. ബാങ്കുകള്‍ക്കോ മറ്റ് കടം കൊടുത്തവര്‍ക്കോ (Creditors) ഈ തുകയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല.

പോളിസി ഉടമയ്ക്ക് വലിയ ബാധ്യതകള്‍ ഉണ്ടെങ്കില്‍ പോലും, കോടതിക്കോ കടക്കാര്‍ക്കോ ഇന്‍ഷുറന്‍സ് തുക പിടിച്ചെടുക്കാന്‍ കഴിയില്ല. ഇന്‍ഷുറന്‍സ് തുക ഒരു 'ട്രസ്റ്റ്' ആയി പരിഗണിക്കപ്പെടുകയും അത് നേരിട്ട് ഭാര്യയിലേക്കോ മക്കളിലേക്കോ എത്തുകയും ചെയ്യുന്നു.

പിന്തുടര്‍ച്ചാവകാശ തര്‍ക്കങ്ങള്‍ ഒഴിവാക്കാം

കുടുംബത്തില്‍ മറ്റ് അവകാശികള്‍ ഉണ്ടെങ്കില്‍ പോലും MWPA പ്രകാരം എടുത്ത പോളിസി തുക നോമിനിയായി ചേര്‍ത്ത ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമായിരിക്കും.

നിയമപ്രകാരം ഒരിക്കല്‍ ട്രസ്റ്റ് രൂപീകരിച്ചാല്‍ അത് മാറ്റാന്‍ കഴിയില്ല. വിവാഹമോചനം സംഭവിച്ചാല്‍ പോലും പോളിസി എടുത്ത സമയത്തെ ഗുണഭോക്താക്കള്‍ക്ക് (ഭാര്യ/മക്കള്‍) തന്നെ ആനുകൂല്യം ലഭിക്കും.

എങ്ങനെ ഇതിന്റെ ഭാഗമാകാം?

പുതിയൊരു പോളിസി എടുക്കുന്ന സമയത്ത് അപേക്ഷാ ഫോമില്‍ MWPA പരിധിയില്‍ വരണമെന്ന് പ്രത്യേകം രേഖപ്പെടുത്തണം. നിലവിലുള്ള പോളിസികള്‍ ഈ നിയമത്തിന് കീഴിലാക്കാന്‍ കഴിയില്ല. വലിയ വായ്പകളുള്ള ബിസിനസുകാര്‍, ഹോം ലോണോ പേഴ്‌സണല്‍ ലോണോ ഉള്ള ശമ്പളക്കാര്‍, കൂട്ടുകുടുംബങ്ങളില്‍ താമസിക്കുന്നവര്‍ ഒക്കെ ഇത് പ്രയോജനപ്പെടുത്തണം.

നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധാരണ ഇന്‍ഷുറന്‍സിനേക്കാള്‍ ഉപരിയായി MWPA പരിരക്ഷയുള്ള പോളിസികള്‍ തിരഞ്ഞെടുക്കേണ്ടത് അതാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com