പിപിഎഫ് അടക്കമുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ന്നേക്കും, നേട്ടം എങ്ങനെ?

ഉയര്‍ന്ന പലിശ നിരക്കുകള്‍ മാത്രമല്ല, സുരക്ഷിതമായ സമ്പാദ്യമാര്‍ഗമാണെന്ന നിലയിലാണ് ചെറുകിട സമ്പാദ്യപദ്ധതികള്‍ക്ക് നിരവധി പേരാണ് ഉള്ളത്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന കാലത്ത് ഉയര്‍ന്ന പലിശ നല്‍കുന്നവയെയാണ് പൊതുവില്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. വര്‍ഷങ്ങളായി നിരക്കുയര്‍ത്താത്തതിനാല്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പത്തേക്കാള്‍ താഴ്ന്ന നിരക്കില്‍ നിക്ഷേപ പലിശ ലഭിക്കുമ്പോള്‍ ഇത് ജനങ്ങളെ ഉപഭോഗ ശേഷിയെ ബാധിക്കും.

നിക്ഷേപത്തില്‍ നിന്ന് കാലാവധിയില്‍ നിന്ന് ലഭിക്കുന്ന ആദായം വിപരീത ഗുണമുണ്ടാക്കും. സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് വളരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ മാസം അവസാനത്തില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.
പിപിഎഫിന് ഗുണമാകും
ഏറെ ജനകീയമായ സമ്പാദ്യപദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 7.1 ശതമാനമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക്. അതേ സമയം സര്‍ക്കാര്‍ കടപത്രങ്ങളുടെ യീല്‍ഡ് നിലവില്‍ 7.3 ശതമാനം കടന്നിട്ടുണ്ട്. ഈ ഘടകം പരിഗണിച്ച് പലിശ നിരക്ക് വര്‍ധക്കുമെന്ന് എസ്എജി ഇന്‍ഫോടെക് എംഡി അമിത് ഗുപ്ത വിലയിരുത്തുന്നു.
പ്രതീക്ഷിക്കുന്ന മറ്റ് വര്‍ധനവുകള്‍
റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ട കഴിഞ്ഞ മൂന്ന് മാസ കാലത്തെ ശരാശരി യീല്‍ഡും 0-100 അടിസ്ഥാന നിരക്കും ചേര്‍ത്താണ് പലിശ കണക്കാക്കുക. ബോണ്ട് ശരാശരിക്കൊപ്പം പിപിഎഫ് 25 അടിസ്ഥാന നിരക്കും സുകന്യ സമൃദ്ധി യോജന 75 അടിസ്ഥാന നിരക്കും സീനിയര്‍ സിറ്റസണ്‍ സ്‌കീം 100 അടിസ്ഥാന നിരക്കും വരെ വര്‍ധിപ്പിക്കാം. എന്നാല്‍ ഈ ഫോര്‍മുല എല്ലായിപ്പോഴും പിന്തുടരുന്നില്ല. സര്‍ക്കാര്‍ സെക്യൂരിറ്റി യീല്‍ഡുകള്‍ വളര്‍ന്ന മാസങ്ങളില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിഷശ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്ന സമയങ്ങളുണ്ട്.
2020 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ -ജൂണ്‍ പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. ഇതിന് ശേഷം 27 മാസമായി പലിശ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം സമ്പാദ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
പിപിഎഫ് കൂടാതെ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് , കിസാന്‍ വികാസ് പത്ര, ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം, സുകന്യ സമൃദ്ധി യോജന എന്നിവയും ലഘു സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നവയാണ്. നിലവിലെ പലിശ നിരക്ക് ചുവടെ പറയും പ്രകാരമാണ്. പിപിഎഫ്- 7.1 % നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്- 6.8 %, സുകന്യ സമൃദ്ധി യോജന- 7.6 % സീനിയര്‍ സിറ്റസണ്‍ സ്‌കീം- 7.4 % കിസാന്‍ വികാസ് പത്ര- 6.9 %, ടൈം ഡെപ്പോസിറ്റ് 5 വര്‍ഷം- 6.7 %.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it