

വിശ്വസനീയവും സ്ഥിരതയുള്ളതുമായ ദീർഘകാല നിക്ഷേപ വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. യാഥാസ്ഥിതിക നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏത് സ്കീമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
2025-26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), സുകന്യ സമൃദ്ധി സ്കീം എന്നിവയുൾപ്പെടെ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
2025-25 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ 7.1 ശതമാനമാണ് പിപിഎഫ് അക്കൗണ്ടിന്റെ പലിശ നിരക്ക്. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ പലിശ നിരക്ക് 7.7 ശതമാനം ആയി തുടരും.
ഏറ്റവും പുതിയ പലിശ നിരക്കുകൾ അനുസരിച്ച്, എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളിലും ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് സുകന്യ സമൃദ്ധി യോജനയാണ്. 8.2 ശതമാനമാണ് ഈ പദ്ധതിയുടെ പലിശയായി നിക്ഷേപകര്‍ക്ക് ലഭിക്കുക. കൂടാതെ സുകന്യ സമൃദ്ധി യോജന മൂന്ന് തരത്തിലുളള നികുതി ഇളവ് (EEE) ലഭിക്കുന്ന വിഭാഗത്തില്‍ ഉൾപ്പെടുന്നു. EEE വിഭാഗത്തിൽ നിക്ഷേപം, ലഭിക്കുന്ന പലിശ, പിൻവലിക്കലിലെ വരുമാനം എന്നിവ നികുതിക്ക് വിധേയമായിരിക്കില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി കിഴിവ് ക്ലെയിം ചെയ്യാവുന്നതാണ്.
പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാവിനോ പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം.
ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്.
പോസ്റ്റ് ഓഫീസുകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ അംഗീകൃത പൊതു, സ്വകാര്യ ബാങ്കുകളിലും അക്കൗണ്ടുകൾ തുറക്കാം.
അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 21 വർഷമാണ് സ്കീമിന്റെ കാലാവധി.
അക്കൗണ്ട് ഉടമയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി പദ്ധതിയില്‍ നിന്ന് പണം പിൻവലിക്കൽ അനുവദനീയമാണ്.
പെൺകുട്ടി 18 വയസ് തികഞ്ഞതിനുശേഷം വിവാഹിതയായാൽ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് (Premature closure) പദ്ധതി അവസാനിപ്പിക്കാവുന്നതാണ്.
ഇന്ത്യയിലുടനീളമുളള പോസ്റ്റ് ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും അക്കൗണ്ടുകൾ മാറ്റാവുന്നതാണ്.
Sukanya Samriddhi Yojana offers the highest interest rate of 8.2% among small savings schemes in Q3 FY 2025-26.
Read DhanamOnline in English
Subscribe to Dhanam Magazine