തിരുവല്ലയില്‍ പുതിയ ശാഖയുമായി ഇന്‍വെസ്റ്റ് ഗോള്‍ഡ് ജനറല്‍ ഫിനാന്‍സ്

സാമ്പത്തിക സേവന രംഗത്ത് 26 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്‍വെസ്റ്റ് ഗോള്‍ഡ് ജനറല്‍ ഫിനാന്‍സിന്റെ ഏറ്റവും പുതിയ ശാഖ പത്തനംതിട്ട തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.

റിസര്‍വ് ബാങ്കിന്റെ അംഗീകാരവും രജിസ്ട്രഷനും ഉള്ള ധനകാര്യ സ്ഥാപനമാണ് തൃശൂര്‍ ജില്ലയിലെ ഉരകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ് ഗോള്‍ഡ് ജനറല്‍ ഫിനാന്‍സ്.

സ്ത്രീകളെയും കര്‍ഷകരെയും ശാക്തീകരിക്കുക എന്നതാണ് ഇന്‍വെസ്റ്റ് ഗോള്‍ഡ് ജനറല്‍ ഫിനാന്‍സിന്റെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു. ലളിതമായ വ്യവസ്ഥയില്‍ വായ്പകള്‍ നല്‍കി അതുവഴി സ്ഥിരവരുമാനം സൃഷ്ടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിച്ച് മുന്നോട്ട് പോകുന്ന ധനകാര്യ സ്ഥാപനമാണ് ഇന്‍വെസ്റ്റ് ഗോള്‍ഡ്. ഇന്‍വെസ്റ്റ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. ബാബു, സി.ഇ.ഒ. അജയ് ഘോഷ്, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിനേഷ് കുമാര്‍ എം.ഡി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it