

ഇന്ത്യയിലെ വ്യക്തിഗത നികുതിദായകരും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ ബാധ്യതയില്ലാത്തവരും തങ്ങളുടെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ട അവസാന തീയതിക്ക് (ജൂലൈ 31) ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. അവസാന നിമിഷത്തെ തിരക്കുകളും സാങ്കേതിക തടസങ്ങളും നിയമപരമായ പിഴകളും ഒഴിവാക്കാൻ നികുതിദായകർ കൃത്യസമയത്ത് ഇത് പൂർത്തിയാക്കേണ്ടതുണ്ട്. ITR ഫയലിംഗുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
അടിസ്ഥാന ഇളവ് പരിധിക്ക് മുകളിൽ വരുമാനമുള്ളവർ: സാമ്പത്തിക വർഷത്തിൽ ആകെ വരുമാനം അടിസ്ഥാന നികുതി ഇളവ് പരിധിയേക്കാൾ കൂടുതൽ ഉള്ള വ്യക്തികൾ. (പുതിയ ഡിഫോൾട്ട് നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം 4,00,000 രൂപയിൽ താഴെയുള്ളവർക്ക് ഐടിആര്‍ നിർബന്ധമല്ല)
ശമ്പളക്കാരും പെൻഷൻകാരും: ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമില്ലാത്ത ശമ്പളക്കാരും പെൻഷൻ ലഭിക്കുന്നവരും.
ഓഡിറ്റ് ആവശ്യമില്ലാത്ത വ്യാപാരികൾ/പ്രൊഫഷണലുകൾ: ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ വരുമാനമുള്ളവരും അക്കൗണ്ടുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവരുമായ വ്യക്തികൾ.
മറ്റ് വരുമാന സ്രോതസുകളുള്ളവർ: ബാങ്ക് പലിശ, വാടക വരുമാനം, ഓഹരി വിപണി അല്ലെങ്കിൽ വസ്തു വിൽപ്പനയിലൂടെയുള്ള മൂലധന ലാഭം (Capital Gains) എന്നിവയുള്ളവർ.
വിദേശ ആസ്തിയുള്ളവർ: ഇന്ത്യയിൽ താമസക്കാരായ (Residents) വിദേശത്ത് ബാങ്ക് അക്കൗണ്ടോ ആസ്തികളോ വരുമാനമോ ഉള്ള വ്യക്തികൾ.
തെറ്റായ ITR ഫോം തിരഞ്ഞെടുക്കുന്നത് ആദായനികുതി വകുപ്പിന്റെ നോട്ടീസിന് കാരണമാകാം. വരുമാന സ്രോതസ്സുകൾക്ക് അനുയോജ്യമായ ITR ഫോം തിരഞ്ഞെടുത്തില്ലെങ്കിൽ റിട്ടേൺ അസാധുവാകാൻ (Defective Return) സാധ്യതയുണ്ട്. അനുയോജ്യമായ ഫോം നിർണ്ണയിക്കുന്നത് ഇങ്ങനെയാണ്:
AIS, TIS, Form 26AS പരിശോധിച്ച് ഉറപ്പുവരുത്താതിരിക്കുക: നികുതി പോർട്ടലിലെ Annual Information Statement (AIS), Tax Information Summary (TIS), Form 26AS എന്നിവയിലുള്ള വിവരങ്ങളും നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും കൃത്യമായി ഒത്തുനോക്കണം.
വരുമാന വിവരങ്ങൾ മറച്ചുവെക്കൽ: ബാങ്ക് സേവിംഗ്സ്/എഫ്ഡി പലിശകൾ, ഡിവിഡന്റ്, ഷെയർ ട്രേഡിംഗ് ലാഭം എന്നിവ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ആദായനികുതി നോട്ടീസിന് കാരണമാകും.
തെറ്റായ ഫോം തിരഞ്ഞെടുക്കൽ: വരുമാന ഘടനയ്ക്ക് അനുയോജ്യമല്ലാത്ത ഫോം പൂരിപ്പിക്കുന്നത് ഒഴിവാക്കുക.
ഇ-വെരിഫിക്കേഷൻ വൈകിപ്പിക്കൽ: ITR സബ്മിറ്റ് ചെയ്ത ശേഷം 30 ദിവസത്തിനകം അക്കൗണ്ട് ഇ-വെരിഫൈ (e-Verification) ചെയ്തിരിക്കണം. ഇല്ലെങ്കിൽ സമർപ്പിച്ച റിട്ടേൺ അസാധുവാകും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തെറ്റായി നൽകുക: റീഫണ്ട് തുക ലഭിക്കുന്നതിന് സജീവമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാലിഡേഷനും (Pre-validation) അത്യാവശ്യമാണ്.
പിഴയും പലിശയും: ജൂലൈ 31-ന് ശേഷം റിട്ടേൺ സമർപ്പിച്ചാൽ (Belated Return) സെക്ഷൻ 234F പ്രകാരം പിഴ നൽകേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5,000 രൂപയും, 5 ലക്ഷത്തിൽ താഴെയാണെങ്കിൽ 1,000 രൂപയുമാണ് പിഴ. കൂടാതെ വൈകുന്ന ഓരോ മാസത്തിനും സെക്ഷൻ 234A പ്രകാരം ഒരു ശതമാനം നിരക്കിൽ പലിശ നൽകേണ്ടിവരും.
നഷ്ടങ്ങൾ ക്രമീകരിക്കൽ (Carry Forward Losses): സമയം വൈകി ഫയൽ ചെയ്താൽ ഓഹരി വിപണിയിലോ ബിസിനസിലോ ഉണ്ടായ നഷ്ടങ്ങൾ (Capital Losses) അടുത്ത വർഷങ്ങളിലെ ലാഭവുമായി തട്ടിക്കിഴിക്കാൻ സാധിക്കില്ല.
വായ്പകൾക്കും വിസകൾക്കും: ബാങ്ക് വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, വിദേശ വിസ അപേക്ഷകൾ എന്നിവയ്ക്ക് കഴിഞ്ഞ 2-3 വർഷത്തെ ITR പ്രധാന വരുമാന തെളിവായി ഉപയോഗിക്കുന്നു.
തടസമില്ലാത്ത റീഫണ്ടിനും നോട്ടീസുകളും അവസാന നിമിഷത്തെ പോർട്ടൽ തിരക്കുകളും സാങ്കേതിക തടസങ്ങളും ഒഴിവാക്കുന്നതിനും സമയപരിധിക്ക് മുമ്പായി ആവശ്യമായ രേഖകൾ സമാഹരിച്ച് ഐടിആർ സമർപ്പിക്കുന്നതിന് നികുതിദായകര്‍ പ്രത്യേക പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണ്.