Begin typing your search above and press return to search.
പ്രവാസികൾക്ക് ഡിവിഡൻറ് പെൻഷൻ പദ്ധതി: അറിയേണ്ടതെല്ലാം
പ്രവാസികൾക്കായുള്ള ഡിവിഡൻറ് പെൻഷൻ പദ്ധതിയുടെ നടത്തിപ്പിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് നിശ്ചിത വരുമാനം ലഭിക്കാൻ തക്ക രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ചു ലക്ഷത്തില്‍ കുറയാത്ത തുക നിക്ഷേപമായി സ്വീകരിച്ച് മൂന്നു വര്‍ഷത്തിനുശേഷം നിശ്ചിതതുക ജീവിതകാലം മുഴുവന്‍ പെന്‍ഷനായി നൽകുന്നതാണ് പദ്ധതി.
സ്കീമിനെക്കുറിച്ച് അറിയാം
- പ്രവാസി കേരളീയ ക്ഷേമ ബോർഡാണ് പദ്ധതി നടപ്പാക്കുക.
- അഞ്ചു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
- ഈ തുക ആറു തവണകളായോ ഒരുമിച്ചോ നിക്ഷേപിക്കാം. മൂന്ന് വർഷം കൊണ്ട് നിക്ഷേപം പൂർത്തിയാക്കണം.
- മൂന്നുവര്‍ഷത്തിനുശേഷം നിക്ഷേപകനോ അവകാശിക്കോ കുറഞ്ഞത് 5,000 രൂപ മുതൽ 50,000 രൂപവരെ എല്ലാ മാസവും പെൻഷൻ ലഭിക്കും.
- നിക്ഷേപിച്ച തുകയുടെ ലാഭവിഹിതമായാണ് തുക ലഭിക്കുക. പരമാവധി 10 ശതമാനമാണ് ഡിവിഡന്റ് നിരക്ക്. (സർക്കാരാണ് ഓരോ വർഷവും നിരക്ക് തീരുമാനിക്കുക.)
- കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഫണ്ട് ഇതിലൂടെ ലഭ്യമാക്കാമെന്നാണ് കണക്കുകൂട്ടൽ.
- നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നിക്ഷേപം സ്വീകരിക്കുന്നതിനും കിഫ്ബിക്കു കൈമാറ്റം ചെയ്യുന്നതിനും 1955 ലെ ദി ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് റജിസ്‌ട്രേഷൻ ആക്ട് പ്രകാരം ഒരു സൊസൈറ്റിക്ക് ബോർഡ് രൂപം നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
- പദ്ധതി ഏതാണ്ട് 13.5 ലക്ഷം പ്രവാസികൾക്ക് നേരിട്ട് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
Next Story
Videos