

വിപണിയില്‍ പുതിയതായി പണം നിക്ഷേപിക്കാൻ (Fresh investment) ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നിലവിലെ സാഹചര്യത്തിൽ സ്മോൾ, മിഡ് ക്യാപ് ഫണ്ടുകളെക്കാൾ ലാർജ് ക്യാപ് ഫണ്ടുകളാണ് കൂടുതൽ ആകർഷകമായിട്ടുള്ളതെന്ന് മ്യൂച്വൽ ഫണ്ട് നിക്ഷേപ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്മോൾ, മിഡ് ക്യാപ് (SMID) ഓഹരികൾ വൻ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിലെ വിപണി സാഹചര്യത്തിൽ ലാർജ് ക്യാപുകൾ മികച്ച 'റിസ്ക്-റിവാർഡ്' ആനുകൂല്യം നൽകുന്നതാണ് ഇതിന് കാരണം.
നിലവിലെ വാല്യുവേഷനുകൾ ലാർജ് ക്യാപ് വിഭാഗത്തിന് അനുകൂലമാണ്. സെപ്റ്റംബർ 30ന് നിഫ്റ്റി 50 യുടെ ട്രെയിലിംഗ് പി/ഇ (P/E) അനുപാതം 19.36 ആയിരുന്നു; എന്നാൽ നിഫ്റ്റി സ്മോൾക്യാപ് 250 സൂചികയുടെ പി/ഇ അനുപാതം 33-ഉം പി/ബി (P/B) അനുപാതം 3.4-ഉം ആണ്; അതിനാൽ സ്മോൾ ക്യാപ് വാല്യുവേഷനുകൾ ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണ് നിഴലിക്കുന്നത്.
വിപണിയിലുണ്ടാകുന്ന തിരിച്ചടികളിൽ സ്മോൾ, മിഡ് ക്യാപ് ഓഹരികൾ മുൻപ് നേടിയ ലാഭം വേഗത്തിൽ നഷ്ടപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, നിക്ഷേപകർ മാർജിൻ ഓഫ് സേഫ്റ്റിക്ക് മുൻഗണന നൽകണം.
ലാർജ് ക്യാപുകളിലേക്ക് പുതിയ പണം: പുതിയതായി നടത്തുന്ന നിക്ഷേപങ്ങൾക്ക് ലാർജ് ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം നൽകും. സ്മാള്‍/ മിഡ് ക്യാപ്സിനെ അപേക്ഷിച്ച് വൊളറ്റാലിറ്റി/ ലിക്വിഡിറ്റി റിസ്ക് ലാര്‍ജ് ക്യാപ് ഫണ്ടിന് താരതമ്യേന കുറവായിരിക്കാം. അതേസമയം ലാര്‍ജ് ക്യാപ് ഫണ്ട്സ് പോലും ഇക്വിറ്റി സ്കീമ്സ് ആയതിനാല്‍ ലോസ് ഓഫ് പ്രിന്‍സിപ്പല്‍ സാധ്യമാണെന്ന കാര്യം ശ്രദ്ധിക്കുക.
പോർട്ട്ഫോളിയോ റീബാലൻസിംഗ്: നിലവിൽ സ്മോൾ/മിഡ് ക്യാപ് ഫണ്ടുകൾ കൈവശമുള്ളവർ അവ വിറ്റഴിക്കേണ്ടതില്ല; മറിച്ച് പോർട്ട്ഫോളിയോ റീബാലൻസിംഗ് നടത്തി അനുപാതം ക്രമീകരിക്കാം.
എസ്.ഐ.പി (SIP) തുടരാം: സ്മോൾ, മിഡ് ക്യാപ് വിഭാഗങ്ങളിലേക്ക് പുതിയതായി വലിയ തുക (Lump-sum) നിക്ഷേപിക്കാതെ എസ്.ഐ.പി വഴി നിക്ഷേപം മുന്നോട്ട് കൊണ്ടുപോകുന്നതായിരിക്കും സുരക്ഷിതം.
(Disclaimer: Mutual fund investments market risks-ന് വിധേയമാണ്; സ്കീം തിരഞ്ഞെടുപ്പ് വ്യക്തിയുടെ ലക്ഷ്യം, സമയപരിധി, റിസ്ക് എടുക്കാനുളള ശേഷി എന്നിവയെ ആശ്രയിച്ചിരിക്കും. ആവശ്യമെങ്കിൽ SEBI-registered investment adviserന്റെ സഹായം തേടാം.)
Read DhanamOnline in English
Subscribe to Dhanam Magazine