ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ബാങ്കുകള്‍; നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിനെയും ബാധിച്ചോ?

മിക്ക ബാങ്കുകളും ഡൊമസ്റ്റിക് ലോഞ്ച് സൗകര്യം പ്രതിവര്‍ഷം എട്ടു തവണയില്‍ നിന്ന് നാലായി ചുരുക്കി
Credit cards
Credit cardsImage Courtesy: Canva
Published on

രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് പോളിസികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. എച്ച്.ഡി.എഫ്.സി (HDFC), എസ്.ബി.ഐ (SBI), ഐ.സി.ഐ.സി.ഐ (ICICI), ആക്‌സിസ് (Axis), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (IndusInd Bank) തുടങ്ങിയ മുന്‍നിര ബാങ്കുകളെല്ലാം റിവാര്‍ഡ് പോയിന്റുകളിലും എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് പോലുള്ള പ്രീമിയം സേവനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

തിരിച്ചടവ് മുടങ്ങുന്നതും ലോഞ്ച് സേവനങ്ങളുടെ നടത്തിപ്പ് ചെലവ് വര്‍ധിച്ചതുമാണ് ബാങ്കുകളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

എസ്.ബി.ഐ (SBI Card): ഏപ്രില്‍ 1 മുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ സ്റ്റേറ്റ്മെന്റ് ക്രെഡിറ്റായി മാറ്റുന്നതിന് പ്രതിമാസം 60,000 പോയിന്റുകള്‍ എന്ന പരിധി ഏര്‍പ്പെടുത്തി. കൂടാതെ, 4,000-ന്റെ ഗുണിതങ്ങളായി മാത്രമേ പോയിന്റുകള്‍ റിഡീം ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ എയര്‍ ഇന്ത്യ സിഗ്‌നേച്ചര്‍, ഫോണ്‍പേ പര്‍പ്പിള്‍/ബ്ലാക്ക് കാര്‍ഡുകള്‍ക്ക് ഈ നിയന്ത്രണമില്ല.

പ്രൊമോഷണൽ ഓഫറുകൾ വഴി ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ 90 മുതൽ 120 ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ റദ്ദാക്കപ്പെടും.

ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank): സൗജന്യ ലോഞ്ച് ആക്സസ് ലഭിക്കണമെങ്കില്‍ ഒരു പാദത്തില്‍ (Quarter) കുറഞ്ഞത് 75,000 രൂപയെങ്കിലും ചിലവാക്കണം. മുന്‍പ് ഇത് 35,000 രൂപയായിരുന്നു. വാലറ്റ് ലോഡിംഗിനും ഓണ്‍ലൈന്‍ ഗെയിമിംഗിനും അധിക ഫീസും ഏര്‍പ്പെടുത്തി.

കൂടാതെ, പ്ലാറ്റിനം കാർഡുകളിൽ നിന്ന് ബുക്ക് മൈ ഷോ (BookMyShow) വഴിയുള്ള സൗജന്യ സിനിമാ ടിക്കറ്റ് ആനുകൂല്യവും ഒഴിവാക്കി. വാലറ്റ് ലോഡിംഗിന് 1 ശതമാനം അധിക ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.

എച്ച്.ഡി.എഫ്.സി ബാങ്ക് (HDFC Bank): 'ഇന്‍ഫിനിയ' പോലുള്ള പ്രീമിയം കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് ഒഴിവാക്കാനുള്ള ചിലവ് പരിധി 10 ലക്ഷത്തില്‍ നിന്ന് 18 ലക്ഷം രൂപയായി ഉയര്‍ത്തി. കൂടാതെ ഇൻഫിനിയ കാർഡിലെ റിവാർഡ് പോയിന്റ് റിഡീം ചെയ്യുന്നതിന് മാസത്തിൽ 5 തവണ എന്ന പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (IndusInd Bank): ഏപ്രില്‍ 1 മുതല്‍ സൗജന്യ ലോഞ്ച് ആക്സസിന് നിശ്ചിത തുക ചിലവാക്കിയിരിക്കണം. ഇൻഡൽജ് (Indulge), സോളിറ്റയർ (Solitaire) കാർഡുടമകൾ ഒരു പാദത്തിൽ കുറഞ്ഞത് 5 ലക്ഷം രൂപയും, പിനാക്കിൾ (Pinnacle), സെലസ്റ്റ (Celesta) കാർഡുടമകൾ 1.5 ലക്ഷം രൂപയും ചെലവാക്കണം

മിക്ക ബാങ്കുകളും ഡൊമസ്റ്റിക് ലോഞ്ച് സൗകര്യം പ്രതിവര്‍ഷം എട്ടു തവണയില്‍ നിന്ന് നാലായി ചുരുക്കി.

എന്തുകൊണ്ട് ഈ നിയന്ത്രണം?

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക റിവാര്‍ഡുകള്‍ക്കും ലോഞ്ച് സൗകര്യങ്ങള്‍ക്കുമായി ബാങ്കുകള്‍ക്ക് ചിലവാകുന്നുണ്ട്. കൂടാതെ, അണ്‍സെക്യൂര്‍ഡ് ലോണുകളുടെ (Unsecured loans) റിസ്‌ക് പരിധി ആര്‍.ബി.ഐ ഉയര്‍ത്തിയതും ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചു.

ഉപഭോക്താക്കള്‍ കാര്‍ഡിന്റെ പുതിയ റിവാര്‍ഡ് ഘടനയും സേവന നിരക്കുകളും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി ഉടന്‍ പരിശോധിക്കുക. റിവാര്‍ഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് അവ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക.

Major Indian banks tighten credit card reward points and airport lounge access benefits amid rising costs and regulatory pressures.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com