

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ അവരുടെ പോർട്ട്‌ഫോളിയോ തയ്യാറാക്കുമ്പോൾ പലപ്പോഴും വിവിധ ഫണ്ട് വിഭാഗങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും താരതമ്യം ചെയ്യാറുണ്ട്. നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷിക്കും സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുയോജ്യമായ ഒരു വിഭാഗമാണ് ഡൈനാമിക് അസറ്റ് അലോക്കേഷൻ (DAA) ഫണ്ടുകൾ, അഥവാ ബാലൻസ്ഡ് അഡ്വാൻ്റേജ് ഫണ്ടുകൾ (Balanced Advantage Funds). ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളുടെ ഒരു ഉപവിഭാഗമാണ് ഈ ഫണ്ടുകൾ.
കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപ അനുപാതം നിർണ്ണയിക്കുന്നതിൽ ഈ ഫണ്ടുകൾക്ക് പൂർണമായ ഫ്ലെക്സിബിലിറ്റി ഉണ്ട്. ഓഹരിയിലോ കടപ്പത്രങ്ങളിലോ ഉള്ള നിക്ഷേപം ഡൈനാമിക് ആയാണ് കൈകാര്യം ചെയ്യുന്നത്. അതായത്, ഓഹരിയിൽ 0 ശതമാനം മുതൽ 100 ശതമാനം വരെയും കടപ്പത്രങ്ങളിൽ 0 ശതമാനം മുതൽ 100 ശതമാനം വരെയും നിക്ഷേപം നടത്താൻ ഫണ്ട് മാനേജർമാർക്ക് സ്വാതന്ത്ര്യമുണ്ട്.
ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് പ്രധാനമായി മൂന്ന് നേട്ടങ്ങളാണ് ലഭിക്കുന്നത്:
അതീവ വഴക്കം (Flexibility): വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അസറ്റ് അലോക്കേഷൻ അനുപാതം മാറ്റാൻ ഫണ്ട് മാനേജർമാർക്ക് കഴിയും. ഓഹരി വിപണി കുതിച്ചുയരുന്ന സന്ദർഭങ്ങളിൽ (Bull Run) ഓഹരി വിഹിതം 100 ശതമാനം വരെ വർദ്ധിപ്പിക്കാനും, വിപണി താഴോട്ട് പോകുമ്പോൾ (Bearish) ഓഹരി വിഹിതം 0 ശതമാനം വരെ കുറയ്ക്കാനും അവർക്ക് സാധിക്കുന്നു. ഈ ചലനാത്മകമായ സമീപനമാണ് DAA സ്കീമുകളെ സവിശേഷമാക്കുന്നത്.
ഉയർന്ന റിസ്ക് എടുക്കുന്നവർക്ക് അനുയോജ്യം: സജീവമായി കൈകാര്യം ചെയ്യുന്ന ഈ ഫണ്ടുകൾ, വലിയ സമ്പത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന, ഉയർന്ന റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് വളരെ അനുയോജ്യമാണ്.
ഹൈബ്രിഡ് സമീപനം: ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് മികച്ച ഓപ്ഷനാണ്. ഫ്ലെക്സി ക്യാപ്, ഇക്വിറ്റി സേവിംഗ്സ്, ആർബിട്രേജ് തുടങ്ങിയ മറ്റ് ഹൈബ്രിഡ് വിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് DAA ഫണ്ടുകൾ തിരഞ്ഞെടുക്കാം.
വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുരിച്ച് അസറ്റ് അലോക്കേഷൻ ക്രമീകരിക്കാനും അതിലൂടെ മികച്ച വരുമാനം നേടാനും നിക്ഷേപകരെ സഹായിക്കുന്നതാണ് DAA ഫണ്ടുകൾ.
Bigger wealth creation, greater risk: Why you should include dynamic asset allocation funds in your portfolio?
Read DhanamOnline in English
Subscribe to Dhanam Magazine