പുതിയ നികുതി വ്യവസ്ഥ ശമ്പളക്കാര്‍ക്ക് കൂടുതൽ ഗുണകരമാകുന്നത് എന്തുകൊണ്ട്?
പഴയ നികുതി വ്യവസ്ഥയെ അപേക്ഷിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് പഴയ നികുതി വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉളള കുറഞ്ഞ നികുതി നിരക്കുകളാണ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ഏറ്റവും ഉയർന്ന നികുതി നിരക്ക് 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ്. 12 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 20 ശതമാനവും, 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 15 ശതമാനവുമാണ്.
73 ശതമാനം നികുതിദായകരും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞടുത്തിട്ടുണ്ട്. അടുത്ത വർഷം മുതൽ 90 ശതമാനം നികുതിദായകരും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
ശമ്പളക്കാരായ ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. അതേസമയം പഴയ നികുതി വ്യവസ്ഥയിൽ അനുവദനീയമായ കിഴിവ് ഇപ്പോഴും 50,000 രൂപയാണ്.
അനുവദനീയമായ കിഴിവുകൾ
സെക്ഷൻ 80CCD(2) പ്രകാരം NPS ലേക്കുള്ള ചെലവ് കിഴിവ്: ജീവനക്കാരന്റെ ശമ്പളത്തിന്റെ 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഇത് വർദ്ധിപ്പിച്ചു.
അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നൽകുന്ന സംഭാവനകൾക്ക് സെക്ഷൻ 80CCH പ്രകാരമുള്ള കിഴിവ്.
സെക്ഷൻ 80JJAA പ്രകാരമുള്ള കിഴിവ്: തുടർച്ചയായ മൂന്ന് വർഷത്തേക്ക് അധിക ജീവനക്കാരുടെ നിയമന ചെലവുകളിൽ 30 ശതമാനം കിഴിവ് ക്ലെയിം ചെയ്യാൻ യോഗ്യതയുള്ള ബിസിനസുകളെ പ്രാപ്തരാക്കുന്നു.
80C, 80D, 80DD, 80G എന്നീ വകുപ്പുകൾ പ്രകാരം നൽകിയിരിക്കുന്ന മറ്റ് പ്രധാന കിഴിവുകൾ പുതിയ നികുതി വ്യവസ്ഥയിൽ അനുവദനീയമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, പഴയ നികുതി വ്യവസ്ഥയിൽ നികുതി റിട്ടേൺ സമർപ്പിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് അവ ക്ലെയിം ചെയ്യാൻ അർഹതയുണ്ട്.
ഏത് വ്യവസ്ഥയാണ് കൂടുതൽ പ്രയോജനകരമാകുക - പഴയതോ പുതിയതോ - എന്ന് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ആദായനികുതി കാൽക്കുലേറ്റർ ഉപയോഗിക്കാവുന്നതാണ്. ആദായനികുതി കാൽക്കുലേറ്റർ വെബ്സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങൾക്ക് വരുമാനത്തെയും നിക്ഷേപങ്ങളെയും കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നൽകി നികുതി നല്‍കേണ്ടത് എത്രയെന്ന് കണക്കാക്കാം.
New income tax regime offers lower rates and higher deductions, making it more beneficial for salaried taxpayers.
Read DhanamOnline in English
Subscribe to Dhanam Magazine

