നിങ്ങളറിയാതെ നിങ്ങളുടെ പേരില്‍ വായ്പ എടുക്കാം, അത് പരിശോധിക്കാന്‍ വഴിയുണ്ട്, അറിയാമോ?

പാന്‍ ദുരുപയോഗം ചെയ്ത് അനധികൃത വായ്പ എടുക്കുന്ന സംഘങ്ങളുണ്ട്; എന്നാല്‍ തിരിച്ചറിയാന്‍ വഴിയുണ്ട്
Photo :Canva
Photo :Canva
Published on

നമ്മുടെ സാമ്പത്തിക ഐഡന്റിറ്റി കാര്‍ഡും ഇടപാടു രേഖയുമാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ്. വരുമാനം, നിക്ഷേപങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, വായ്പകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പാന്‍ മുഖേന ലഭ്യമാണ്. വായ്പയുടെ ചരിത്രവും ചികഞ്ഞെടുക്കാം. അതുകൊണ്ടു തന്നെ ഉടമയുടെ അറിവില്ലാതെ വായ്പകള്‍ എടുക്കുന്നത് ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖ ആവശ്യമായ ഘട്ടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ തട്ടിപ്പുകാര്‍ പാന്‍ ദുരുപയോഗിക്കുന്നു.

അസാധാരണമായ റിക്കവറി കോളുകള്‍, ക്രെഡിറ്റ് സ്‌കോര്‍ അലേര്‍ട്ടുകള്‍, ഒരിക്കലും നടത്തിയിട്ടില്ലാത്ത ഇടപാടുകള്‍ക്ക് നികുതി നോട്ടീസുകള്‍ എന്നിവയൊക്കെ വന്നു തുടങ്ങുമ്പോള്‍ മാത്രമാണ് പലര്‍ക്കും ചില സംശയങ്ങള്‍ തോന്നിത്തുടങ്ങുക. ഇതത്രയും സ്വന്തം സാമ്പത്തിക വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിംഗിനെയും ബാധിക്കുന്നതുമാണ്. നിങ്ങളുടെ പാന്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ക്രെഡിറ്റ് റിപ്പോര്‍ട്ട് നോക്കുക

CIBIL, Equifax, Experian, CRIF High Mark പോലുള്ള ഔദ്യോഗിക ക്രെഡിറ്റ് ബ്യൂറോ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. സൗജന്യ വാര്‍ഷിക ക്രെഡിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പാന്‍, അടിസ്ഥാന വ്യക്തിഗത വിവരങ്ങള്‍ എന്നിവ നല്‍കുക. പാനുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ വായ്പകളും ക്രെഡിറ്റ് അക്കൗണ്ടുകളും തുടര്‍ന്നു ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ കാണാം.

ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ എന്താണ് ശ്രദ്ധിക്കേണ്ടത്

  • സജീവമായ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും

  • ലോണ്‍ തുകകള്‍, വായ്പ നല്‍കുന്നവര്‍, തിരിച്ചടവ് നില

  • തിരിച്ചറിയാത്ത അക്കൗണ്ടുകള്‍ - വഞ്ചനയ്ക്കുള്ള ഒരു മുന്നറിയിപ്പ്

  • നിങ്ങള്‍ ഒരിക്കലും താമസിച്ചിട്ടില്ലാത്ത നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വായ്പകള്‍

  • ക്രെഡിറ്റ് സ്‌കോറില്‍ പെട്ടെന്നുള്ള ഇടിവ് - ദുരുപയോഗത്തിന്റെ മറ്റൊരു സൂചന

സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിലോ അജ്ഞാത ഏജന്റുമാരുമായോ പാന്‍ വിശദാംശങ്ങള്‍ പങ്കിടരുത്.

  • ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുക - വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും.

  • ബാങ്കുമായുള്ള വായ്പാ അംഗീകാരങ്ങള്‍ക്കായി ടങട/ഇമെയില്‍ അലേര്‍ട്ടുകള്‍ പ്രാപ്തമാക്കുക.

  • പാന്‍ പകര്‍പ്പുകള്‍ എവിടെ, എങ്ങനെ അപ്ലോഡ് ചെയ്യുന്നു അല്ലെങ്കില്‍ പങ്കിടുന്നു എന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കുക.

ഈ സുരക്ഷാ മുന്‍കരുതലുകള്‍ തട്ടിപ്പ് നേരത്തെ കണ്ടെത്താനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ജാഗ്രത എന്തുകൊണ്ട് പ്രധാനമാണ്

ഫിന്‍ടെക് ലെന്‍ഡിംഗ് ആപ്പുകളിലൂടെയും മറ്റ് ചാനലുകളിലൂടെയും വരുന്ന വിവാദങ്ങളും പാന്‍ ദുരുപയോഗത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന റിപ്പോര്‍ട്ടുകളും വ്യക്തികള്‍ അവരുടെ വ്യക്തിഗത ക്രെഡന്‍ഷ്യലുകള്‍ എവിടെയാണ് ഉപയോഗിക്കുന്നതെന്ന് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഒരു അനധികൃത വായ്പ എന്‍ട്രി പോലും ഭാവിയിലെ ക്രെഡിറ്റ് നേടാനുള്ള നിങ്ങളുടെ കഴിവിനെ ദോഷകരമായി ബാധിക്കുകയും സാമ്പത്തിക പദ്ധതികളെ തടസ്സപ്പെടുത്തുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com