

മക്കള്‍ക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സമ്മാനമായി നൽകാൻ മാതാപിതാക്കള്‍ക്ക് സാധിക്കും. അവരുടെ ജന്മദിനത്തിലോ മറ്റ് വിശേഷാവസരങ്ങളിലോ ഇത്തരത്തില്‍ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സമ്മാനമായി നൽകാവുന്നതാണ്. ആദായനികുതി നിയമപ്രകാരം ഇതിന് നിയമതടസങ്ങളില്ലെന്ന് മാത്രമല്ല, നികുതി ആനുകൂല്യങ്ങളുമുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ രേഖകൾ: യൂണിറ്റുകൾ സമ്മാനമായി നൽകുന്നതിന് മുൻപ്, നിങ്ങളുടെ മക്കളുടെ പേരിൽ അതേ മ്യൂച്വൽ ഫണ്ട് ഹൗസിൽ ഒരു ഫോളിയോ (Folio) ഉണ്ടായിരിക്കണം.
കൈമാറുന്ന രീതി: നിങ്ങളുടെ നിക്ഷേപം ഡീമാറ്റ് അക്കൗണ്ടിലാണെങ്കിൽ ബാങ്ക് ട്രാൻസ്ഫർ പോലെ ലളിതമായി ഇത് കൈമാറാം. യൂണിറ്റുകൾ സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട് (SOA) രൂപത്തിലാണെങ്കിൽ Computer Age Management Services (CAMS) അല്ലെങ്കിൽ KFintech വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുക: ഈ രീതിയിൽ യൂണിറ്റുകൾ കൈമാറിക്കഴിഞ്ഞാൽ 10 ദിവസത്തെ കൂളിംഗ് പീരിയഡ് ബാധകമായിരിക്കും. ഈ സമയപരിധി കഴിയുന്നത് വരെ മക്കൾക്ക് ആ യൂണിറ്റുകൾ റിഡീം ചെയ്യുന്നതിനോ മറ്റൊരാൾക്ക് കൈമാറാനോ സാധിക്കില്ല.
നികുതി ഇളവ്: ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2)(x) പ്രകാരം മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന മ്യൂച്വൽ ഫണ്ട് സമ്മാനങ്ങൾക്ക് നികുതി ഈടാക്കില്ല.
മക്കളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ മ്യൂച്വൽ ഫണ്ടുകൾ സമ്മാനമായി നൽകുന്നത് മികച്ചൊരു നിക്ഷേപ മാർഗമാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിങ്ങളുടെ ഫണ്ട് രജിസ്ട്രാറുടെ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.
Parents can now gift mutual fund units to their children with tax benefits and simple transfer procedures.
Read DhanamOnline in English
Subscribe to Dhanam Magazine