Begin typing your search above and press return to search.
ഈ ആപ്പ്സ് ഉള്ളപ്പോള്‍ എന്തിനാണ് ഒരു കണക്കു പുസ്തകം?
കുറുപ്പിന്റെ കണക്കു പുസ്തകം ഇനിയും ഉപേക്ഷിച്ചില്ലേ? കാലം മാറുമ്പോള്‍ കോലവും മാറണം എന്നല്ലേ. എളുപ്പത്തില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് സാധ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുള്ളപ്പോള്‍ ഇനി എഴുതി സമയം കളയേണ്ടതില്ല. ഉപയോക്താള്‍ക്ക് പ്രിയപ്പെട്ട ഏതാനും ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആപ്ലിക്കേഷനുകളും അവയുടെ പ്രത്യേകതകളും ഇതാ.
MINT
മണി മാനേജര്‍, ഫിനാന്‍ഷ്യല്‍ ട്രാക്കര്‍ ആപ്പാണ് മിന്റ്. അതായത് നിങ്ങളുടെ പണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനും പണം എന്തിനെല്ലാം ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കും.
- നിങ്ങളുടെ ബാങ്ക് എക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍, ബില്ലുകള്‍, നിക്ഷേപങ്ങള്‍, നെറ്റ് വര്‍ത്ത് തുടങ്ങിയവയെല്ലാം ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്ന ആപ്പ്.
- ഫിനാന്‍ഷ്യല്‍ പ്ലാനിംഗും പണം ചെലവഴിക്കലും എല്ലാം എളുപ്പത്തില്‍ ഇതിലേക്ക് ചേര്‍ക്കാനും ഒറ്റ നോട്ടത്തില്‍ മനസിലാക്കാനും കഴിയുന്നതിനാല്‍ പണവും സമയവും ലാഭിക്കാന്‍ സാധിക്കുന്നു.
- ബില്ലുകള്‍ പേ ചെയ്യേണ്ട റിമൈന്‍ഡറുകള്‍ അയച്ച് ഓര്‍മ്മിപ്പിക്കുന്നു.
- ക്രെഡിറ്റ് സ്‌കോറുകള്‍ തരുകയും അത് എങ്ങനെ കൂട്ടാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
- വെബ്, ഐഒസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു.
You Need a Budget
- ഒരു ബജറ്റ് തയാറാക്കി അതില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്ന ആപ്പ്. അതായത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ നിങ്ങളൊരിക്കലും കടക്കെണിയില്‍ വീണുപോകില്ല.
- നിങ്ങളുടെ ഓരോ രൂപയ്ക്കും ഓരോ ധര്‍മ്മമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു ആപ്പ്. അത് നിക്ഷേപമാകാം, കടം വീട്ടലാകാം, അനുദിനച്ചെലവുകള്‍ക്കുള്ളതാകാം.
- നിങ്ങളുടെ പണം എവിടേക്ക് പോകുന്നുവെന്ന വ്യക്തമായ ചിത്രം തരുന്നു.
- വീക്ക്‌ലി, മന്ത്‌ലി ബജറ്റ് മാത്രമല്ല, വ്യക്തിപരമായ പ്രത്യേക ചെലവുകള്‍ (ഉദാ: ക്രിസ്മസ് ഗിഫ്റ്റ്) പോലും ബജറ്റില്‍ ഉള്‍പ്പെടുത്താം.
- വെബ്, വിന്‍ഡോസ്, മാക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളു.
Expensify
- ബിസിനസിനും ജോലിക്കുമായി ഏറെ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് തങ്ങളുടെ പണം എവിടെയാണ് ചെലവഴിച്ചതെന്ന് അറിയാനുള്ള എക്‌സ്‌പെന്‍സ് റിപ്പോര്‍ട്ടുകള്‍ എളുപ്പത്തില്‍ തയാറാക്കുന്നതിന് സഹായിക്കുന്നു.
- രസീതുകളുടെ ഫോട്ടോ എടുത്ത്, സമയവും എത്ര ദൂരം യാത്ര ചെയ്തു എന്നതും കണക്കാക്കി എക്‌സ്‌പെന്‍സ് റിപ്പോര്‍ട്ട് തയാറാക്കുന്നു. അതിന്റെ പ്രിന്റൗട്ട് എടുക്കാനും കഴിയും.
- വെബ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍, ബ്ലാക്‌ബെറി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
Monefy
- പണം ചെലവഴിച്ചത് എവിടെയെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാനുള്ള ചാര്‍ട്ട് ലഭിക്കുന്നു.
- പല വിഭാഗങ്ങളിലായി വിശദാംശങ്ങള്‍ ചേര്‍ക്കാനാകും. കാറ്റഗറികളില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താനാകും.
- എളുപ്പത്തില്‍ ചെലവഴിച്ച തുക മാത്രമായി ചേര്‍ക്കാനാകും. മറ്റ് ഡാറ്റ ചേര്‍ക്കേണ്ട ആവശ്യമില്ല.
- ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ് എന്നിവയുമായി ബന്ധിപ്പിക്കാം. ബാക്കപ്പ് എടുക്കാനും ഡാറ്റ അയക്കാനും സാധിക്കും.
Spendee
- ഡിസൈന് ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ബജറ്റ് & എക്‌സ്‌പെന്‍സ് ട്രാക്കര്‍ ആപ്പാണ് സ്‌പെന്‍ഡീ
- നിങ്ങളുടെ പണം എവിടെയെല്ലാം ചെലവഴിക്കുന്നുവെന്ന് മനോഹരമായി കാണിച്ചുതരുന്നു.
- വിശദാംശങ്ങള്‍ മാനുവല്‍ ആയി ഇതില്‍ ചേര്‍ക്കേണ്ടിവരും
- ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു.
Mobills
- കസ്റ്റമൈസ്ഡ് ആയ മാസ ബജറ്റ് തയാറാക്കാം. ആവശ്യത്തിന് അനുസരിച്ച് ബജറ്റില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കാം.
- ചെലവുകള്‍ കണ്ടെത്താം, അത് വരുതിയിലാക്കാം
- ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ് സൗകര്യവുമുണ്ട്
Budget
- നിങ്ങളുടെ ബജറ്റില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്ന മറ്റൊരു ആപ്പ്
- കൃത്യമായ തുക കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകണ്ടി വരുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണിത്. ചെറിയ വരുമാനം മാത്രമുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഉപകാരപ്രദമായ ആപ്പ്.
- ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് കുട്ടികളെ ശീലിപ്പിക്കാനും ഈ ആപ്പ് സഹായകരമാണ്.
- വെബ്, ഐഒഎസ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകളില്‍ പ്രവര്‍ത്തിക്കുന്നു.
Next Story
Videos