
കോടതിക്കോ ബാങ്കിനോ പോലും മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കഴിയാത്ത വിധം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റം. പുതിയ നിയമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. എക്കൗണ്ട് ഉടമ ഏതെങ്കിലും കേസില്‍ പെട്ടോ, ജാമ്യം നിന്നതിലൂടെയോ വീഴ്ച വരുത്തിയാലും ഈ നിയമത്തിലൂടെ ജപ്തി നടപടികളില്‍ നിന്ന് പിപിഎഫ് എക്കൗണ്ട് ഒഴിവാകും.
മറ്റു മാറ്റങ്ങള്‍
പിപിഎഫ് എക്കൗണ്ട് കാലാവധി കഴിഞ്ഞാലും വീണ്ടും നിക്ഷേപം നടത്താനുള്ള അവസരം ഇനി ലഭിക്കും. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. പുതിയ നിയമപ്രകാരം കാലാവധി കഴിഞ്ഞാലും നിക്ഷേപം നടത്താനാകും. അഞ്ചു വര്‍ഷത്തെ ഒരു ബ്ലോക്കായി കണക്കാക്കി കാലാവധി വര്‍ധിപ്പിക്കാം.
എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം
എക്കൗണ്ട് തുടങ്ങി അഞ്ചു വര്‍ഷത്തിനുശേഷം പിപിഎഫില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള ഓപ്ഷന്‍ നിയമം നല്‍കുന്നു. എക്കൗണ്ടില്‍ ആകെയുള്ള തുകയുടെ 50 ശതമാനമാണ് ഇങ്ങനെ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാനാവുക.
ജോയ്ന്റ് എക്കൗണ്ട് സാധ്യമല്ല
ഫോം ഒന്ന് ഉപയോഗിച്ച് ഏതൊരാള്‍ക്കും പിപിഎഫ് എക്കൗണ്ട് തുടങ്ങാനാകും. കൂടാതെ പ്രായപൂര്‍ത്തിയാകാത്തതോ മാനസിക രോഗങ്ങളുള്ളതോ ആയ ആളുടെ പേരിലും രക്ഷിതാവിന് തുടങ്ങാം. ഇങ്ങനെ ഒരു എക്കൗണ്ട് മാത്രമേ ഒരാള്‍ക്ക് തുടങ്ങാനാവൂ. എന്നാല്‍ ജോയ്ന്റ് പിപിഎഫ് എക്കൗണ്ട് അനുവദനീയമല്ല.
500 ല്‍ തുടങ്ങാം
ഒരു സാമ്പത്തിക വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. കൂടിയ തുക 1.5 ലക്ഷവും. പരമാവധി തുകയെന്നത് സ്വന്തം പേരിലുള്ളതും രക്ഷിതാവെന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുടെയോ മാനസികരോഗങ്ങളുള്ളതോ ആയ ആളുടോയോ പേരില്‍ തുടങ്ങിയതുമായ എക്കൗണ്ടുകളില്‍ ആകെ കൂടി നിക്ഷേപിക്കാവുന്ന തുകയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine