പൊറിഞ്ചു വെളിയത്തിന്റെ 'ധനം ഓണം പോര്‍ട്ട്‌ഫോളിയോ' നല്‍കിയത് 67% നേട്ടം

കഴിഞ്ഞ വര്‍ഷം ഓണത്തോടനുബന്ധിച്ച് പ്രമുഖ നിക്ഷേപവിദഗ്ധനും ഇക്വിറ്റി ഇന്റലിജന്‍സ് സാരഥിയുമായ പൊറിഞ്ചു വെളിയത്ത് ധനം മാസികയിൽ അവതരിപ്പിച്ച പോര്‍ട്ട്‌ഫോളിയോ നല്‍കിയത് മികച്ച നേട്ടം.

ഓഹരി വിപണിയുടെ നീക്കത്തെ കുറിച്ച് നിക്ഷേപകര്‍ക്ക് ദിശാബോധം നല്‍കികൊണ്ടാണ് ധനത്തിന്റെ 2022 ഓഗസ്റ്റ്-സെപ്റ്റംബര്‍ ലക്കത്തില്‍ പൊറിഞ്ചുവെളിയത്ത് അഞ്ച് ഓഹരികള്‍ അവതരിപ്പിച്ചത്. ആ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് 2022 ഓഗസ്റ്റ് 8 മുതല്‍ 2023 ജൂലൈ 24 വരെ ലഭിച്ചിരിക്കുന്നത് 66.6% നേട്ടമാണ്.
മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍

മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ പെടുന്ന ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, ടി.ടി.കെ ഹെല്‍ത്ത്കെയര്‍, റെഡിംഗ്ടണ്‍ ഇന്ത്യ, Mrs.ബെക്ടേഴ്‌സ് ഫുഡ് എന്നീ ഓഹരികളായിരുന്നു പോര്‍ട്ട്‌ഫോളിയോയിൽ ഉണ്ടായിരുന്നത്.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബെക്ടര്‍ ഫുഡ് ഓഹരി വില 344 രൂപയിൽ നിന്ന് 143.3 ശതമാനം ഉയര്‍ച്ചയോടെ 836.85 രൂപയിലെത്തി. ഐ.ഐ.എഫ്.എല്‍ ഓഹരി വില 66.6 ശതമാനം നേട്ടത്തോടെ 568.95 രൂപയിലെത്തി.
ടാറ്റ കമ്മ്യൂണിക്കേഷന്റെ ഓഹരി വില അന്ന് 1,092 രൂപയായിരുന്നു. ജൂലൈ 24 ന് ഇത് 1589.2 രൂപയായി. നേട്ടം 45.5%.
ഇക്കാലയളവില്‍ നിഫ്റ്റിയുടെ നേട്ടം 12.7 ശതമാനമാണെങ്കില്‍ പൊറിഞ്ചു വെളിയത്ത് ധനം പോര്‍ട്ട്‌ഫോളിയോയുടെ നേട്ടം 66.6 ശതമാനമാണ്.

ടി.ടി.കെ ഹെല്‍ത്ത്കെയര്‍ 48.2 ശതമാനവും റെഡിംഗ്ടണ്‍ 25.50 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്. ടാറ്റ കമ്മ്യൂണിക്കേഷന്‍ തുടര്‍ന്നും നിക്ഷേപകര്‍ക്ക് ഹോള്‍ഡ് ചെയ്യാവുന്ന ഓഹരിയാണ്. അടുത്തിടെ ഈ ഓഹരി പൊറിഞ്ചു വെളിയത്ത് വീണ്ടും ശുപാര്‍ശ ചെയ്തിരുന്നു.

ധനം ഓണം പോര്‍ട്ട്‌ഫോളിയോയിലെ ഓരോ ഓഹരിയുടെയും പ്രകടനം ഇതോടൊപ്പമുള്ള പട്ടികയില്‍ നിന്ന് മനസിലാക്കാം.


എല്ലാ വര്‍ഷവും ഓണത്തോടനുബന്ധിച്ച് വായനക്കാര്‍ക്കായി പൊറിഞ്ചു വെളിയത്തുമായി ചേര്‍ന്ന് ധനം ഓഹരി പോര്‍ട്ട്‌ഫോളിയോ നിര്‍ദേശിക്കാറുണ്ട്. ഈ വര്‍ഷത്തെ ഓണം പോര്‍ട്ട്‌ഫോളിയോ 2023 ഓഗസ്റ്റ് അവസാനവാരത്തില്‍ ഇറങ്ങുന്ന ധനം മാസികയില്‍ വായിക്കാം.

Related Articles
Next Story
Videos
Share it