ഐടിആർ ഫയലിംഗ്: നൽകാത്ത ശമ്പളത്തിൽ നിന്ന് പിടിച്ച ടി.ഡി.എസ്, റീഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കുമോ?

സെക്ഷൻ 192 പ്രകാരം തൊഴിലുടമകൾ ശമ്പളം നല്‍കുന്ന സമയത്ത് നികുതി കുറയ്ക്കണം
income tax
Image courtesy: Canva
Published on

ശമ്പളം ലഭിച്ചില്ലെങ്കിലും ടി.ഡി.എസ് പിടിക്കുന്ന സാഹചര്യം പല ജീവനക്കാരും നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുമോ എന്നത് പലരുടെയും സംശയമാണ്. ഇതുസംബന്ധിച്ചാണ് ഇവിടെ പരിശോധിക്കുന്നത്.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം 2024–25 സാമ്പത്തിക വർഷത്തിലെ അവസാന മൂന്ന് മാസം കമ്പനി ശമ്പളം നൽകിയില്ലെന്ന് ഒരു ജീവനക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. നൽകാത്ത ശമ്പളത്തിൽ നിന്ന് കമ്പനി ആദായനികുതി കുറയ്ക്കുകയും അതനുസരിച്ച് ഫോം 16 നൽകുകയും ചെയ്തു. നൽകാത്ത ശമ്പളം ഉൾപ്പെടുത്തിയാൽ ജീവനക്കാരന്‍ നികുതി നൽകേണ്ട വിഭാഗത്തിൽ പെടും. അല്ലാത്തപക്ഷം, കിഴിവുകൾക്ക് ശേഷം ജീവനക്കാരന് നികുതി ബാധ്യത ഉണ്ടാകില്ല. ഇവിടെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

ശമ്പളത്തിന് "ഡ്യൂ" (due) അടിസ്ഥാനത്തിൽ നികുതി നൽകണമെന്നാണ് നിലവിലെ നികുതി നിയമം അനുശാസിക്കുന്നത്. ഇതനുസരിച്ച് മുൻകൂർ ശമ്പളത്തിനോ കുടിശികക്കോ പോലും പ്രസ്തുത വർഷത്തിൽ നികുതി ചുമത്തുന്നതാണ്. സെക്ഷൻ 192 പ്രകാരം തൊഴിലുടമകൾ ശമ്പളം നല്‍കുന്ന സമയത്ത് നികുതി കുറയ്ക്കണം. എന്നാൽ ടിഡിഎസ് (TDS) റിട്ടേൺ ഫോർമാറ്റിൽ ക്രെഡിറ്റിനോ പേയ്‌മെന്റിനോ മുമ്പായി നികുതി കിഴിവ് ആവശ്യപ്പെടുന്നതിനാൽ, ശമ്പളം യഥാർത്ഥത്തിൽ നൽകിയിട്ടില്ലെങ്കിൽ പോലും തൊഴിലുടമകൾ പ്രതിമാസം ടിഡിഎസ് കുറയ്ക്കുന്നു.

അതിനാല്‍ ശമ്പളം ലഭിച്ചില്ലെങ്കിൽ പോലും കൃത്യമായി നികുതി നൽകേണ്ടതിനാൽ, ജീവനക്കാരന്‍ ഐടിആർ ഫയൽ ചെയ്യുമ്പോൾ അത് ഉൾപ്പെടുത്തേണ്ടതാണ്. ഉചിതമായ നികുതി ഇതിനകം കുറച്ചിട്ടുള്ളതിനാൽ, ഇവിടെ ജീവനക്കാരന് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ല. ഭാവിയിൽ ജീവനക്കാരന് ശമ്പളം ലഭിക്കുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ശമ്പളം കുടിശികയാകുമ്പോൾ തന്നെ അയാള്‍ക്ക് നികുതി ബാധ്യത ഉണ്ടാകുന്നു. ഇതനുസരിച്ച് ആത്യന്തികമായി ലഭിക്കാത്ത ശമ്പളത്തിന് അടച്ച നികുതിയുടെ റീഫണ്ട് ക്ലെയിം ചെയ്യാൻ വ്യവസ്ഥയില്ല എന്ന കാര്യം ശ്രദ്ധിക്കുക.

Employees cannot claim refunds on TDS deducted from unpaid salaries as per income tax rules.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com