ബംഗളൂരുവിലെ ഓഫീസ് പാര്‍ക്കില്‍ നിന്ന് നിങ്ങള്‍ക്കും നേടാം വാടക!

കെട്ടിടം വാങ്ങാതെ വാടക വരുമാനം; ഒപ്പം ഓഹരികളിലൂടെ വളര്‍ച്ചയും
A smiling couple holding hands and looking back while standing in front of modern apartment buildings, symbolising new home ownership or real estate investment.
canva
Published on: 

ജോലിയില്‍ നിന്നുള്ള ശമ്പളം പോലെ നിക്ഷേപങ്ങളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്ന വരുമാനമാണ് റെഗുലര്‍ ഇന്‍കം (Regular Income). വിരമിച്ചവര്‍ക്കും വിദേശത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്കും ജോലിക്കോ, ബിസിനസിനോ പുറമെ ഒരു അധിക വരുമാന സ്രോതസ് ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രധാനമാണ്.ഇതിനായി പലരും ആശ്രയിക്കുന്നത് വാടകക്കെട്ടിടങ്ങളെയോ Fixed Deposit, Debt Mutual Fund എന്നിവയെയോ ആണ്. വാടകക്കെട്ടിടത്തിന് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. എഫ്ഡിയിലും ഡെബ്റ്റ് ഫണ്ടിലും വളര്‍ച്ചാ സാധ്യത പരിമിതവും. ഈ ബുദ്ധിമുട്ടുകളില്ലാതെ, വളര്‍ച്ച ഉപേക്ഷിക്കാതെ റെഗുലര്‍ ഇന്‍കം നേടാന്‍ വഴിയുണ്ടോ?

റെഗുലര്‍ ഇന്‍കം സ്ട്രാറ്റജി

ഇതിനുള്ള ഒരു ഉത്തരമാണ് Moat Financial Services ന്റെ Regular Income Portfolio. പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 60% REITകളിലും InvITIളിലും വരുമാനത്തിനായും, 40% ഡിവിഡന്റ് യീല്‍ഡ് ഇക്വിറ്റികളില്‍ വളര്‍ച്ചക്കായും നിക്ഷേപിക്കുന്നു.

1. REIT

വരുമാനം തരുന്ന ഓഫീസ് പാര്‍ക്കുകളും മാളുകളും സ്വന്തമാക്കി ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അതില്‍ പങ്കാളിത്തം നല്‍കുന്ന ട്രസ്റ്റാണ് Real Estate Investment Trust (REIT). ഉദാഹരണത്തിന്, ബംഗളൂരുവിലെ Embssay Manyata Business Park, Embssay Office Parks REITന്റെ ആസ്തികളിലൊന്നാണ്. അവിടെ നിന്നുള്ള വാടക, ചെലവുകള്‍ കഴിഞ്ഞ്, യൂണിറ്റ് ഉടമകളിലേക്ക് എത്തുന്നു. മൂന്ന് വര്‍ഷത്തെ നേട്ടം: വില +44.5%, ഡിസ്ട്രിബ്യൂഷന്‍ 23.2%; ആകെ 67.7% (Annualised 18.8%).

real estate and moat logo
canva

2. InvIT

Infrastructure Investment Trust (InvIT) ഇതേ രീതിയില്‍ റോഡുകളും ട്രാന്‍സ്മിഷന്‍ ലൈനുകളും പോലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ഉടമയാണ്. അവയില്‍ നിന്നുള്ള ടോള്‍, താരിഫ് വരു മാനം നിക്ഷേപകരിലേക്ക് എത്തുന്നു. ഉദാഹരണത്തിന്, IndiGrid Infrastructure Trust വിവിധ സംസ്ഥാനങ്ങളിലെ ട്രാന്‍സ്മിഷന്‍ ലൈനുകളുടെ ഉടമയാണ്. മൂന്ന് വര്‍ഷത്തെ നേട്ടം: വില +24.5%, ഡിസ്ട്രിബ്യൂഷന്‍ 33.4%; ആകെ 57.9% (Annualised 16.5%).

REITIളും InvITകളും നെറ്റ് ഡിസ്ട്രിബ്യൂട്ടബ്ള്‍ ക്യാഷ് ഫ്ളോയുടെ കുറഞ്ഞത് 90% ആറ് മാസത്തിലൊരിക്കലെങ്കിലും നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് സെബി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

3. Dividend Yield Equtiy

ശക്തമായ ക്യാഷ് ഫ്ളോ ഉള്ളതും ലാഭത്തിന്റെ വലിയൊരു പങ്ക് സ്ഥിരമായി ഡിവിഡന്റായി നല്‍കുന്നതുമായ കമ്പനികളുടെ ഓഹരികളാണ് ഡിവിഡന്റ് യീല്‍ഡ് ഇക്വിറ്റി. ഉദാഹരണത്തിന്, Coal India വികസനത്തിനുള്ള പണം സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്തുമ്പോഴും ലാഭത്തിന്റെ വലിയൊരു ഭാഗം ഡിവിഡന്റ് ആയി നല്‍കുന്നു. മൂന്ന് വര്‍ഷത്തെ നേട്ടം: വില +46.5%, ഡിവിഡന്റ് 29.2%; ആകെ 75.7% (Annualised 20.7%).

പതിവ് വരുമാനവും വളര്‍ച്ച സാധ്യതയും ഒരൊറ്റ പോര്‍ട്ട്ഫോളിയോയില്‍ ഒരുമിപ്പിക്കുന്ന Regular Income Portfolio, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഗൗരവമായി പരിഗണിക്കാവുന്ന ഒരു വഴിയാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക്:

Office Address: Moat Financial Services Pvt Ltd, National PearlStar, Edappally, Kochi, Kerala, 682024

SEBI Reg No: INP000004482

APMI No: 0178, +91 98955 90168

pms@moatindia.com. www.moatindia.com

(ധനം മാഗസീന്‍ 2026 ഒക്ടോബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

a regular income portfolio combining REITs, InvITs, and dividend-yielding stocks for steady returns and long-term growth.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com