Begin typing your search above and press return to search.
സ്ഥിര നിക്ഷേപങ്ങളെ മറികടക്കുന്ന നേട്ടവുമായി മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഈ പദ്ധതി
ബാങ്ക് സ്ഥിരനിക്ഷേപങ്ങളെക്കാള്‍ ആദായകരമാവുകയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് പദ്ധതി. പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമാവധി 8 ശതമാനം വരെ പലിശനിരക്ക് ലഭിക്കുമ്പോള്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് പദ്ധതിയില്‍ 8.2 ശതമാനം വരെ പലിശ ലഭിക്കുന്നു.
സീനിയര്‍ സിറ്റിസണ്‍സ് നിക്ഷേപക പദ്ധതിയില്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപവരെ നിക്ഷേപിക്കാം. 60 വയസില്‍ ജോലിയില്‍ നിന്ന് വിരമിച്ച് വലിയ തുക ലഭിക്കുന്നവര്‍ക്ക് ആദായകരമായ നിക്ഷേപമായിട്ടാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
നികുതി ആനുകൂല്യം
നിക്ഷേപ കാലാവധി അഞ്ചു വര്‍ഷമാണ്. എട്ടു വര്‍ഷം വരെ ഇത് നീട്ടാം. എന്നാല്‍ ആദായനികുതി നിയമത്തിലെ 80സി ചട്ടപ്രകാരം 1.5 ലക്ഷം രൂപവരെ നികുതി ആനുകൂല്യം ലഭിക്കും. അഞ്ചുവര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. 50,000 രൂപക്ക് മുകളില്‍ വാര്‍ഷിക പലിശ വരുമാനം ലഭിക്കുന്നവര്‍ക്ക് 10 ശതമാനം സ്രോതസില്‍ നിന്ന് നികുതി ഈടാക്കും.
ജോലിയില്‍ നിന്ന് വിരമിച്ച് ഒരു മാസത്തിനുള്ളില്‍ സീനിയര്‍ സിറ്റിസണ്‍സ് സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്നിരിക്കണം. പ്രതിരോധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 50 വയസു മുതല്‍ പദ്ധതിയില്‍ ചേരാം. പോസ്റ്റ് ഓഫീസുകളിലോ ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റ് വഴിയോ നിക്ഷേപം നടത്താം. അംഗീകൃത ബാങ്കുകളിലും സീനിയര്‍ സിറ്റിസണ്‍സ് സമ്പാദ്യ പദ്ധതി ആരംഭിക്കാം. ഓരോ ത്രൈമാസവും പലിശ ലഭിക്കും. കാലാവധിക്ക് മുന്‍പ് എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം. നികുതി ആനുകൂല്യം ലഭിക്കുന്ന അഞ്ചുവര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധ്യമല്ല.
Next Story
Videos