സെക്ടറൽ മ്യൂച്വൽ ഫണ്ടുകൾ: ഉയർന്ന റിട്ടേൺ സാധ്യത, പക്ഷേ റിസ്കും കൂടുതൽ; നിക്ഷേപിക്കും മുമ്പ് അറിയേണ്ട 5 കാര്യങ്ങൾ എന്തൊക്കെ?

ഒരു പ്രത്യേക മേഖലയെ മാത്രം ആശ്രയിക്കുന്നതിനാൽ വിപണിയിലുണ്ടാകുന്ന തിരിച്ചടികൾ വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകാം
Sectoral mutual funds
Image courtesy: Canva
Published on: 

ബാങ്കിംഗ്, വിവരസാങ്കേതികവിദ്യ (IT), ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധ മേഖല, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രത്യേക വ്യവസായ മേഖലകളിൽ മാത്രം കേന്ദ്രീകരിച്ച് നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് സെക്ടറൽ ഫണ്ടുകൾ. ഒരു മേഖല അനുകൂലമായ ബിസിനസ് ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, വൈവിധ്യവൽക്കരിച്ച (Diversified) ഈക്വിറ്റി ഫണ്ടുകളേക്കാൾ ഉയർന്ന റിട്ടേൺ നൽകാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ, ഒരു പ്രത്യേക മേഖലയെ മാത്രം ആശ്രയിക്കുന്നതിനാൽ വിപണിയിലുണ്ടാകുന്ന തിരിച്ചടികൾ വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകാം.

അപകടസാധ്യതകളും വളർച്ചാ സാധ്യതകളും:

സെക്ടറൽ ഫണ്ടുകളുടെ മികച്ച പ്രകടനം സ്ഥിരമല്ല, മറിച്ച് ചക്രീയമാണ് (Cyclical). ഉദാഹരണത്തിന്, നിഫ്റ്റി ഐ.ടി സൂചിക 2021-ൽ 60% റിട്ടേൺ നൽകിയപ്പോൾ 2022-ൽ 26% ഇടിവ് രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി ഫാർമ സൂചിക 2022-ൽ 11% ഇടിഞ്ഞതിന് ശേഷം 2023-ൽ 34 ശതമാനവും 2024-ൽ 39 ശതമാനവും വളർച്ച കൈവരിച്ചു.

പരിഗണിക്കേണ്ട 5 പ്രധാന ഘടകങ്ങൾ:

അപകടസാധ്യത ഏറ്റെടുക്കാനുള്ള ശേഷി (Risk Appetite): വിപണി ചക്രങ്ങൾ മനസിലാക്കാനും വ്യക്തിഗത വ്യവസായ മാറ്റങ്ങൾ നിരീക്ഷിക്കാനും കഴിവുള്ള ഉയർന്ന റിസ്ക് ശേഷിയുള്ള നിക്ഷേപകർക്കാണ് സെക്ടറൽ ഫണ്ടുകൾ അനുയോജ്യം. തുടക്കക്കാർ വൈവിധ്യവൽക്കരിച്ച ഫണ്ടുകളിൽ നിന്ന് ആരംഭിക്കുന്നതാണ് നല്ലത്.

നേട്ടവും കോൺസെൻട്രേഷൻ റിസ്കും: ഫണ്ടിന്റെ ആരംഭം മുതലുള്ള കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (CAGR) മാത്രം നോക്കി നിക്ഷേപിക്കരുത്. ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ പ്രവേശിക്കുന്നവർക്ക് പിന്നീട് നഷ്ടം സംഭവിച്ചേക്കാം; അതിനാൽ റോളിംഗ് റിട്ടേണുകളും മാക്സിമം ഡ്രോഡൗണുകളും പരിശോധിക്കണം.

വരുമാന വളർച്ചയും വാല്യുവേഷനും: കമ്പനികളുടെ വരുമാന വളർച്ച നിക്ഷേപ നേട്ടങ്ങളിലേക്ക് മാറണമെങ്കിൽ ഓഹരികളുടെ വാല്യുവേഷൻ ന്യായമായ നിലയിലായിരിക്കണം. വിപണി നേരത്തെ തന്നെ വളർച്ച മുൻകൂട്ടി കണ്ട് വില ഉയർത്തിയിട്ടുണ്ടെങ്കിൽ പുതിയ സാമ്പത്തിക പ്രകടനം വിലയെ സ്വാധീനിച്ചേക്കില്ല.

പ്രവേശന-നിഷ്ക്രമണ സമയങ്ങൾ (Timing Risks): ഓപ്പൺ എന്റഡ് സെക്ടറൽ ഫണ്ടുകളിൽ താനേ ലാഭം ബുക്ക് ചെയ്യാനുള്ള (Profit booking) സംവിധാനമില്ലാത്തതിനാൽ നിക്ഷേപകർ സ്വയം തീരുമാനം എടുക്കണം. വിപണി ഇടിവുകളുണ്ടാകുമ്പോൾ ഓഹരികൾ വിറ്റഴിക്കാൻ പ്രയാസം നേരിടുന്ന ലിക്വിഡിറ്റി റിസ്കും ഉണ്ടായേക്കാം.

പോർട്ട്‌ഫോളിയോ അലോക്കേഷൻ: സെക്ടറൽ ഫണ്ടുകളെ പോർട്ട്‌ഫോളിയോയുടെ പ്രധാന ഭാഗമാക്കാതെ 'സാറ്റലൈറ്റ്' നിക്ഷേപങ്ങളായി കാണണം. ആകെ പോർട്ട്‌ഫോളിയോയുടെ പരമാവധി 10 ശതമാനത്തിൽ കൂടുതൽ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുതെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

സാധാരണ റീട്ടെയിൽ നിക്ഷേപകർക്ക് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ വൈവിധ്യവൽക്കരിച്ച ഈക്വിറ്റി ഫണ്ടുകളാണ് കൂടുതൽ പ്രായോഗികമായ മാർഗം.

(Disclaimer: Mutual fund investments market risks-ന് വിധേയമാണ്; സ്കീം തിരഞ്ഞെടുപ്പ് വ്യക്തിയുടെ ലക്ഷ്യം, സമയപരിധി, റിസ്ക് എടുക്കാനുളള ശേഷി എന്നിവയെ ആശ്രയിച്ചിരിക്കും. ആവശ്യമെങ്കിൽ SEBI-registered investment adviserന്റെ സഹായം തേടാം.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```