ലഘുസമ്പാദ്യ പദ്ധതിയിലേക്ക് പണമൊഴുക്കി മുതിര്‍ന്ന പൗരന്മാര്‍

കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച ലഘുസമ്പാദ്യ പദ്ധതിയിലേക്ക് (Senior Citizen's Small Savings Scheme) ഏപ്രിലില്‍ എത്തിയത് മൂന്നിരട്ടിയിലേറെ നിക്ഷേപം. സാധാരണ ഏപ്രിലില്‍ 3,000 കോടി രൂപ ശരാശരി ലഭിക്കാറുള്ളിടത്ത്, ഇക്കുറി ഏപ്രിലില്‍ നിക്ഷേപം 10,000 കോടി രൂപ കവിഞ്ഞു. വരുംമാസങ്ങളിലും നിക്ഷേപം കൂടുമെന്നാണ് വിലയിരുത്തലുകള്‍.

നിക്ഷേപ വളര്‍ച്ചയ്ക്ക് പിന്നില്‍
പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയായിരുന്നത് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 30 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. നടപ്പുപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഈ നിക്ഷേപ പദ്ധതിക്കായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള പലിശനിരക്ക് 8.2 ശതമാനമാണെന്നിരിക്കേ, നിക്ഷേപ പരിധി ഉയര്‍ത്തിയത് നിരവധിപേര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. 8 ശതമാനമായിരുന്നു കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ പലിശനിരക്ക്. പാദാടിസ്ഥാനത്തിലാണ് പലിശ നല്‍കുന്നത്. വിവിധ ലഘുസമ്പാദ്യ പദ്ധതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പുവര്‍ഷം (2023-24) പ്രതീക്ഷിക്കുന്ന മൊത്തനിക്ഷേപം 4.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് 4.39 ലക്ഷം കോടി രൂപയായിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it