Begin typing your search above and press return to search.
മികച്ച വരുമാന വളര്‍ച്ച: ഈ സിമന്റ് ഓഹരി മുന്നേറ്റത്തില്‍
ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സിമന്റ് നിർമാണ കമ്പനിയാണ് ദി രാംകോ സിമന്റ്‌സ് ലിമിറ്റഡ് (The Ramco Cements Ltd). മൊത്തം ഉത്പാദന ശേഷി 2.2 കോടി ടണ്‍. 2023-24 ജൂണ്‍ പാദത്തിലെ ശക്തമായ വരുമാന വളര്‍ച്ചയെ തുടര്‍ന്ന് ഈ ഓഹരി മുന്നേറ്റത്തിലാണ്. തുടര്‍ന്നുള്ള സാധ്യതകള്‍ നോക്കാം:
1. 2023-24 ജൂണ്‍ പാദത്തില്‍ വിറ്റുവരവ് 26.4% വര്‍ധിച്ച് 2,241 കോടി രൂപയായി. വില്‍പ്പനയില്‍ 28% വര്‍ധന രേഖപ്പെടുത്തി.
2. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 13.6% വര്‍ധിച്ച് 341 കോടി രൂപയായി. ഇന്ധന ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് EBITDA മാര്‍ജിന്‍ 1.70% കുറഞ്ഞ് 15.2 ശതമാനമായി. വരും പാദങ്ങളില്‍ ഇന്ധന ചെലവ് കുറയുന്നത് മൂലം മാര്‍ജിന്‍ മെച്ചപ്പെടാന്‍ സാധ്യത ഉണ്ട്.
3. കടം 2018-19ലെ 1,030 കോടി രൂപയിൽ നിന്ന് 4,400 കോടി രൂപയായി. വരും വര്‍ഷങ്ങളില്‍ കടം കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. മൂലധന ചെലവ് വര്‍ധിച്ചതാണ് കടം വര്‍ധിക്കാന്‍ കാരണം.
4. കിഴക്കേ ഇന്ത്യന്‍ വിപണിയിലെ സിമന്റ് വിലക്കുറവ് കമ്പനിയുടെ വരുമാന വളര്‍ച്ചയ്ക്ക് തടസമായില്ല.
5. 12 മെഗാവാട്ട് വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനം നടപ്പാക്കിയത് ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. പ്രീമിയം ഉത്പന്നങ്ങളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിക്കും. തനത് ഉപയോഗത്തിന് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ടണ്ണിന് 80 രൂപയുടെ ലാഭം നേടി കൊടുക്കും.
6. ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് കൊണ്ട് ധനകാര്യ ചെലവുകള്‍ വര്‍ധിക്കും. എങ്കിലും 2023-24ല്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം ഒരു ടണ്ണിന് 1,042 രൂപയായി വര്‍ധിക്കും.
7. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് കൊണ്ട് സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കും. ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് ഈ സാഹചര്യത്തില്‍ നേട്ടമാകും. 2022-23ൽ രണ്ട് ഉത്പാദന കേന്ദ്രങ്ങളില്‍ (ഡ്രൈ മിക്‌സ് ഉത്പന്നങ്ങളുടെ) ശേഷി വര്‍ധിപ്പിച്ചു. 2023-24ല്‍ ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ ശേഷി വര്‍ധിപ്പിക്കുന്നുണ്ട്. ഈ ഉത്പന്നങ്ങള്‍ക്ക് 25% മാര്‍ജിന്‍ ലഭിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1,034 രൂപ
നിലവില്‍ - 899.50 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos